Kerala News

കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം; വിശദമായ പരിശോധന വേണമെന്ന് വിജിലന്‍സ് വിഭാഗം

നിര്‍മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ തകര്‍ന്ന സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം. തകര്‍ന്ന ബീമുകള്‍ക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരും. ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ എന്നും പിഡബ്ല്യുഡി വിജിലന്‍സ് വിഭാഗം വ്യക്തമാക്കി. തകര്‍ന്ന ബീമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ വിജിലന്‍സ് സംഘം പരിശോധിച്ചു. നിര്‍മാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉള്‍പ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തും. പാലത്തിന് ഘടനാപരമായ പ്രശ്നങ്ങളോ നിര്‍മാണത്തില്‍ അപാകത ഉണ്ടോ എന്ന് […]

Local News

നിര്‍മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ തകര്‍ന്നു

നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് അടുത്ത കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണു. മൂന്ന് ബീമുകളാണ് തകര്‍ന്നത്. ചാലിയാറിന് കുറുകെ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകര്‍ന്ന് ചാലിയാറിലേക്ക് വീണത്. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ജാക്കി ഇളകിയതാണ് കാരണമെന്നാണ് പ്രഥമിക നിഗമനം. തകര്‍ന്നുപോയ മൂന്ന് ബീമുകളും നീക്കം ചെയ്യുകയും പകരം മൂന്ന് പുതിയ ബീമുകള്‍ ഒരു മാസത്തിനകം തന്നെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുമെന്ന് സ്ഥലം സന്ദര്‍ശിച്ച പി.ഡബ്‌ളിയുഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതോടൊപ്പം തന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ലാബ് കോണ്‍ക്രീറ്റിംഗ് തടസ്സമില്ലാതെ മുന്നോട്ട് പോവുകയും […]

error: Protected Content !!