കൂളിമാട് പാലം നാളെ നാടിന് സമർപ്പിക്കും
ചാലിയാർ പുഴക്ക് കുറുകെ കോഴിക്കോട് -മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് നിർമ്മിച്ച കൂളിമാട് പാലം നാളെ (മെയ് 31) നാടിന് സമർപ്പിക്കും. പാലം തുറക്കുന്നതോടെ അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമായി കൂളിമാട് മാറും. കൂടാതെ ഇരുവഴിഞ്ഞി, ചാലിയാർ പുഴകൾക്ക് കുറുകെ സ്ഥാപിച്ച രണ്ടു പാലങ്ങളുടെ അപ്രോച് റോഡ് സംഗമിക്കുന്ന സ്ഥലമായും കൂളിമാട് ശ്രദ്ധനേടും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ വൈകുന്നേരം 4 മണിക്ക് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പി.ടി.എ റഹീം എം.എൽ.എ […]
