സിലി വധക്കേസ്: ജോളി ജോസഫിനെയും എം.എസ് മാത്യുവിനേയും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിലെ പ്രതി ജോളി ജോസഫിനെയും എം.എസ് മാത്യുവിനേയും സിലിയുടെ കൊലപാതകത്തിലും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്കി. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി ഇന്ന് തീരുകയാണ്. വൈകുന്നേരം ജോളിയേയും മറ്റ് പ്രതികളേയും കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിലി കേസിലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കോടതി രാവിലെ അനുമതി നല്‍കിയത്. ഇതോടെ പ്രതികളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഇന്ന് കോടതി തീരുമാനമുണ്ടാകും. തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറണ്ട് നല്കുന്ന മുറയ്ക്ക് അറസ്റ്റ് […]