Kerala News

കണ്ണൂരില്‍നിന്ന് കോഴിക്കോട്ടെ ഏതെങ്കിലും ജയിലിലേക്ക് മാറ്റണമെന്ന ഹര്‍ജി പിന്‍വലിച്ച് ജോളി;’വനിതാ ജയിലില്‍ തുടരാം’

  • 29th June 2022
  • 0 Comments

ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് നൽകിയ ഹർജി പിൻവലിച്ചു. കണ്ണൂർ വനിതാ ജയിലിൽ തുടരാമെന്നും പരിയാരം മെഡിക്കൽ കോളജിലെ ചികിത്സ മതിയെന്നും ജോളി കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു. കോഴിക്കോട് വനിതാ ജയിലിന്റെ മതില്‍ അപകടാവസ്ഥയിലായതിനാല്‍ അടുത്തിടെ ജയിലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ജോളി അടക്കമുള്ള ഒമ്പത് തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റുകയും ചെയ്തു. ജോളിയെ കണ്ണൂര്‍ വനിതാ ജയിലിലേക്കാണ് മാറ്റിയത്. ഇതോടെയാണ് ചികിത്സാ ആവശ്യങ്ങള്‍ക്കായി കോഴിക്കോട്ടെ […]

Local News

കൂടത്തായി കേസ്;നോട്ടറി സി.വിജയകുമാറിന്റെ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി

  • 8th March 2022
  • 0 Comments

കൂടത്തായി കൊലപാതക പരമ്പര കേസിലെ അഞ്ചാം പ്രതിയായി ചേർക്കപ്പെട്ടിരുന്ന നോട്ടറി സി.വിജയകുമാറിന്റെ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി.പ്രതി പട്ടികയിൽനിന്നും ഒഴിവാക്കണമെന്ന നോട്ടറിയുടെ ഹർജി പരിഗണിച്ചാണ് തീരുമാനം.വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ കുറ്റമായിരുന്നു നോട്ടറി വിജയകുമാറിനെതിരെ ചുമത്തിയിരുന്നത്.സ്വത്ത് തട്ടിയെടുക്കാനായി ഒന്നാം പ്രതിയായ ജോളി വ്യാജ രേഖ നൽകിയായിരുന്നു ഇവരെ കബളിപ്പിച്ചത്. കുടുംബ സ്വത്ത് കൈവശപ്പെടുത്താന്‍ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ജോളി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ജോളി ഉപയോഗിച്ച സയനൈഡ് നല്‍കിയത് എം.എസ് മാത്യുവാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ പ്രതിയായത്. മാത്യുവിന് […]

error: Protected Content !!