കൂടത്തായി കൊലക്കേസ്: ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി
കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് തന്നോട് കുറ്റം ഏറ്റുപറഞ്ഞിരുന്നതായി സാക്ഷിമൊഴി. റോയി തോമസിന്‍റെ അമ്മ അന്നമ്മ തോമസിനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയും കൊന്നത് താനാണെന്ന് ജോളി വെളിപ്പെടുത്തിയിരുന്നുവെന്നാണ് മൊഴി. ജോളി ജോസഫിന്‍റെ ഉറ്റസുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായിരുന്ന പി.എ. ജോണ്‍സണ്‍ ആണ് റോയ് വധക്കേസിലെ സാക്ഷി വിസ്താരത്തിനിടെ ഇക്കാര്യങ്ങള്‍ കോടതി മുമ്പാകെ മൊഴി നല്‍കിയത്. അന്വേഷണത്തിനായി പോലീസ് കല്ലറകള്‍ തുറക്കുന്നതിനു മുമ്പ് മൃതദേഹാവശിഷ്ടങ്ങള്‍ കല്ലറയില്‍ നിന്നു മാറ്റാന്‍ സഹായിക്കണമെന്നു ജോളി […]