കുടുംബത്തിലെ രണ്ടു പേരുടെ മരണങ്ങളിൽ കൂടി ജോളിക്ക് പങ്കുള്ളതായി സംശയം
പൊന്നാമറ്റം കുടുംബത്തിലെ രണ്ടു പേരുടെ മരണങ്ങളിൽ കൂടി ജോളിക്ക് പങ്കുള്ളതായി സംശയമെന്ന് ബന്ധു. ടോം തോമസിന്റെ സഹോദരങ്ങളുടെ മക്കളുടെ മരണങ്ങളിലാണ് സംശയം ഉന്നയിച്ചിരിക്കുന്നത്. ടോം തോമസിന്റെ സഹോദരങ്ങളായ ഡൊമിനിക്കിന്റെ മകൻ സുനീഷ്, അഗസ്റ്റിന്റെ മകൻ വിൻസന്റ് എന്നിവരുടെ മരണങ്ങളിൽ ജോളിക്ക് പങ്കുള്ളതായാണ് സംശയമുയരുന്നത്. അഗസ്റ്റിന്റെ മകൻ വിൻസെന്റിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്നമ്മ മരിച്ച ശേഷം 2002ൽ തന്നെയാണ് വിൻസന്റ് മരിച്ചത്. ടോം തോമസിന്റെ മരണശേഷം 2008 ജനുവരിയിൽ റോഡപകടത്തിലാണ് ഡൊമിനിക്കിന്റെ മകൻ സുനീഷ് കൊല്ലപ്പെട്ടത്. […]