News

കൂടരഞ്ഞി കോലോത്തും കടവില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

  • 11th June 2020
  • 0 Comments

കോഴിക്കോട് താഴെ കൂടരഞ്ഞി കോലോത്തും കടവില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കൂടരഞ്ഞി പട്ടോത്ത് മേച്ചേരി വീട്ടില്‍ ഷാജഹാന്റെ മകന്‍ ഷമീറിനെയാണ് കാണാതായത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാള്‍ ഇയാള്‍ ജലനിധി പമ്പ് ഓപ്പറേറ്ററായും ജോലി ചെയ്തിരുന്നു. ഇന്നലെ രാത്രി കുളിക്കാന്‍ പോയ ശേഷം തിരിച്ചെത്താതായതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഷമീറിന്റെ വസ്ത്രങ്ങളും മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ കുളിക്കാനിറങ്ങിയ കടവില്‍ നിന്ന് കിട്ടിയിട്ടുണ്ട്. മുക്കം ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.

error: Protected Content !!