ഒരു നാടകം തയാറാക്കി അതില്‍ എംഎല്‍എ തന്നെ നിറഞ്ഞാടി;കൂട്ട അവധിയില്‍ എംഎൽഎക്കെതിരെ വിമർശനം
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നുണ്ടായ സംഭവത്തിൽ സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ വിമർശനവുമായി ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷ്. എല്ലാം എംഎല്‍എയുടെ നാടകമാണെന്നും ഭിന്നശേഷിക്കാരനെ താലൂക്ക് ഓഫിസില്‍ കൊണ്ടുവന്നത് എംഎല്‍എ ആണെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ട് താലൂക്ക് ഓഫീസ് ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് ഡെപ്യൂട്ടി തഹസിൽദാരുടെ വിമർശനം.എംഎൽഎക്ക് രജിസ്റ്റർ പരിശോധിക്കാനും ലീവ് ആപ്ലിക്കേഷൻ നോക്കാനും എക്സിക്യൂട്ടീവ് മജിസ്റ്റ്ട്രേറ്റിന്റെ കസേരയിൽ ഇരിക്കാനും അവകാശമുണ്ടോ എന്നും സന്ദേശത്തിൽ ഡെപ്യൂട്ടി തഹസീൽദാർ ചോദിക്കുന്നു.എംഎല്‍എ […]