കൊമ്പന് കേസ്;ബസില്‍ പൂത്തിരി കത്തിച്ച സംഭവത്തിൽ ഡ്രൈവർ അടക്കം നാല് പേർ അറസ്റ്റിൽ
കൊല്ലത്ത് വിനോദ യാത്രയ്ക്ക് മുമ്പ് ആവേശംപകരാന്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ കൊമ്പൻ’ ബസിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് പൊലീസ്. ഡ്രൈവറടക്കം നാലു പേർക്കെതിരെ കൊല്ലം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യുക, ജീവന് ഭീഷണിയാകുന്ന തരത്തിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് മാസം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശാനുസരണം രണ്ട് […]