Kerala News

കൊല്ലത്ത് മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി;ജീവനക്കാര്‍ പ്രതിരോധിച്ചതെന്ന് വിശദീകരണം

  • 1st March 2023
  • 0 Comments

കൊല്ലത്ത് മാനസികവൈകല്യമുള്ള യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി.നൂറനാട് കെ.സി.എം ആശുപത്രിക്കെതിരെയാണ് ആരോപണം. യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ ഉണ്ട്. ഒരാഴ്ച മുന്‍പാണ് മാനസികവൈകല്യമുള്ള 39-കാരിയെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി.യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, യുവതിയെ മര്‍ദിച്ചിട്ടില്ലെന്നാണ് നൂറനാട്ടെ ആശുപത്രി അധികൃതരുടെ വിശദീകരണം. മാനസികവൈകല്യമുള്ള യുവതി നഴ്‌സുമാരെ ആക്രമിച്ചപ്പോള്‍ ജീവനക്കാര്‍ പ്രതിരോധിക്കുകയാണുണ്ടായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Kerala

അടിക്ക് പകരം തിരിച്ചടി; തല്ലുകേസിൽ പരാതി നൽകിയ യുവാവിനെ കൊണ്ട് തിരിച്ച് തല്ലിച്ച് പൊലീസ്

  • 12th January 2023
  • 0 Comments

കൊല്ലം അഞ്ചാലുംമൂട് എസ്‌ഐയ്‌ക്കെതിരെ ഗുരുതര ആരോപണം. തല്ലുകൊണ്ടെന്ന പരാതിയുമായി എത്തിയ യുവാവിനെക്കൊണ്ട് ആരോപണവിധേയരെ തിരിച്ച് തല്ലിച്ചെന്നാണ് ആക്ഷേപം. പരാതി പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അഞ്ചാലുംമൂട് എസ് ഐ ജയശങ്കര്‍ വിചിത്രമായി പെരുമാറിയെന്നാണ് പരാതിക്കാരനായ യുവാവില്‍ നിന്ന് സ്റ്റേഷനില്‍ വച്ച് മര്‍ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യന്‍ പരാതിപ്പെടുന്നത്. എസ് ഐ ജയശങ്കറിനെതിരെ സെബാസ്റ്റ്യന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കരിശേരി അമ്പലത്തിന് അടുത്ത് വച്ച് രാഹുല്‍ എന്നയാളുമായി ഉന്തും തള്ളുമുണ്ടായെന്ന് 19 വയസുകാരനായ സെബാസ്റ്റ്യന്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ രാഹുല്‍ […]

Kerala News

വടിവാളും വളർത്തുനായയുമായി പരാക്രമം;പ്രതിയെ പിടികൂടാൻ ഒരുങ്ങി പോലീസ്,വീട്ടിൽ നിന്നും നായയെ മാറ്റി,വീടിനുള്ളിൽ രണ്ടെണ്ണം വേറെയും

  • 7th January 2023
  • 0 Comments

കൊല്ലം ചിതറയിൽ വടിവാളും വളർത്തുനായയുമായി പരാക്രമം നടത്തിയ യുവാവിന്റെ വീട്ടിൽ കയറി പോലീസ്.ഇയാളെ പിടിക്കാൻ പോലീസ് വീട് വളഞ്ഞിരിക്കുകയാണ്. സജീവന്‍ എന്ന പ്രതിയുടെ വളര്‍ത്തുനായകളെ പേടിച്ച് പോലീസിന് വീട്ടുവളപ്പില്‍ കയറാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അഗ്‌നിരക്ഷാസേയുടെ സഹായത്തോടെ ഒരു നായയെ പിന്നീട് പുറത്തേക്ക് മാറ്റി,ഫയർ ഫോഴ്‌സ് സംഘവും പൊലീസിനൊപ്പമുണ്ട്. വീട് പൂട്ടി അമ്മയുമായി സജീവ് അകത്ത് കടന്നു. വ്യാഴാഴ്ചയാണ് കിഴക്കുംഭാഗം സ്വദേശി സുപ്രഭയുടെ വീട്ടിൽ പ്രതി നായയും വടിവാളും കൊണ്ട് വന്നു […]

Kerala News

വടിവാളും വളർത്തുനായയുമായി യുവാവിന്‍റെ അക്രമം,സംഭവം കൊല്ലത്ത്

  • 5th January 2023
  • 0 Comments

കൊല്ലം ചിതറയിൽ വടിവാളും വളർത്തുനായയുമായി വടിവാള്‍ വീശി യുവാവിന്റെ അക്രമണം.പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിലായിരുന്നു സംഭവം. സുപ്രഭയുടെ വീട് സ്ഥിതി ചെയ്യുന്ന ഭൂമി സ്വന്തം ഉടമസ്ഥതയിലാണെന്നായിരുന്നു സജീവിന്‍റെ അവകാശവാദം. ഇതിന്റെ പേരിലാണ് അക്രണം നടത്തിയത്. വീടിന്റെ ഗേറ്റ് പൂട്ടിയ ശേഷം നായ്ക്കളെ തുറന്നു വിട്ടതോടെ പ്രതിയെ പിടികൂടാനാകാതെ പൊലീസ് മടങ്ങി. രാവിലെ പത്തുമണിയോടെയാണ് കിഴക്കും ഭാഗത്തെ സുപ്രഭയുടെ വീട്ടിലേക്ക് സജീവ് വളര്‍ത്തു നായയേയും വടിവാളുമായെത്തിയത്. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും വഴങ്ങിയില്ല. സ്റ്റേഷനിലെത്താനുള്ള പൊലീസ് നിർദേശം പ്രതി അനുസരിച്ചില്ല.

Kerala

പുതുവർഷാഘോഷത്തിനിടെ ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി

  • 2nd January 2023
  • 0 Comments

പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അഖിൽ തിരയിൽപ്പെട്ടകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. തുടർന്ന് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തുകയായിരുന്നു.

Kerala News

കൊല്ലത്ത് കന്നുകാലികളോട് ലൈംഗികാതിക്രമം;പ്രതി പിടിയിൽ

  • 2nd January 2023
  • 0 Comments

കൊല്ലത്ത് ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലത്തിന് അടുത്ത് പോരേടം സ്വദേശി മണി ആണ് പിടിയിലായത്. ചടയമംഗലം പൊലീസാണ് ഇയാളെ പിടികൂടിയത്.വെള്ളൂപ്പാറയില്‍ വ്യക്തി നടത്തുന്ന ഫാമില്‍ അതിക്രമിച്ചുകയറി ക്രൂരതകാട്ടുകയായിരുന്നു. രാത്രിയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദംകേട്ടുണര്‍ന്ന അതിഥിത്തൊഴിലാളികളാണ് അതിക്രമം കണ്ടത്. പിന്നീട് സി.സി.ടി.വി. കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമാകുകയായിരുന്നു.ഇയാളെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ […]

Kerala

കൊല്ലത്ത് നടുറോഡില്‍ യുവാവിന് നേരെ ബ്ലേഡ് മാഫിയയുടെ ക്രൂരമര്‍ദ്ദനം

  • 19th December 2022
  • 0 Comments

കൊല്ലം: അഞ്ചലില്‍ നടുറോഡില്‍ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമര്‍ദ്ദനം. പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു വിഷ്ണുവിനെ തല്ലി ചതച്ചത്. ഏരൂര്‍ സ്വദേശിയായ ചിത്തിര ഷൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചത്. കല്ലുകൊണ്ട് തലക്കും ശരീരത്തിലും അടിച്ചാണ് പരുക്കേല്‍പ്പിച്ചത്.ഇന്നലെ അഞ്ചല്‍ പനച്ചിവിളയിലാണ് രാത്രി ആളുകള്‍ നോക്കിനില്‍ക്കെ അക്രമം അരങ്ങേറിയത്. ഇവര്‍ തമ്മില്‍ പണത്തെ ചൊല്ലി ഇവിടെ വെച്ച് തര്‍ക്കമുണ്ടായി. പിന്നാലെ വിഷ്ണു ബൈക്കില്‍ കയറി ഇവിടെ നിന്ന് പോകാന്‍ ശ്രമിച്ചപ്പോഴാണ് ഷൈജുവും സംഘവും ചേര്‍ന്ന് മര്‍ദ്ദിച്ചത്. വിഷ്ണുവിനെ […]

Kerala News

കളി കഴിഞ്ഞ് വരവേ ബൈക്കില്‍ യുവാക്കളുടെ സോപ്പ് തേച്ചുകുളി;കേസെടുത്ത് പോലീസ്,പിഴ ഈടാക്കി

  • 5th November 2022
  • 0 Comments

കൊല്ലം ശാസ്താംകോട്ടയില്‍ ബൈക്കില്‍ സഞ്ചരിച്ച് തേച്ചുകുളിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് കേസെടുത്തു. നാലു ദിവസം മുമ്പാണ് സംഭവം നടന്നത്.കനത്തമഴയ്ക്കിടെ യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചക്കവെയാണ് മഴനനനഞ്ഞ് സോപ്പുതേച്ച് കുളിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. അര്‍ധനഗ്നരായി സോപ്പുതേച്ച് കുളിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിനാണ് പിഴ ഈടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, മൈതാനത്തുനിന്ന് കളി കഴിഞ്ഞുവരുന്നതിനിടെ കനത്ത മഴയായിരുന്നു. […]

Kerala

കൊല്ലത്ത് ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

  • 4th November 2022
  • 0 Comments

കൊല്ലം: കൊല്ലം മൈലക്കാട് ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. പ്ലസ്ടു വിദ്യാർഥിനിയായ ഗൗരിയെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലര്‍ ഇവരുടെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഗോപകുമാര്‍ മരിച്ചു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൗരി ചികിത്സയ്ക്കിടെയാണ് മരിച്ചത്. അപകടകത്തിന്റെ […]

Kerala News

ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല;പ്രസവമെടുത്തത് ഭര്‍ത്താവും മകനും,കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ചു

  • 7th October 2022
  • 0 Comments

കൊല്ലം ചടയമംഗലത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു.ഇന്നലെ അര്‍ധരാത്രി ഒരു മണിയോട് കൂടിയായിരുന്നു സംഭവം.ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിച്ചു.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ശാലിനിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ശാലിനി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ അയൽവാസികൾ പറയുന്നത്. പ്രസവ ശേഷം […]

error: Protected Content !!