kerala Kerala

സ്‌കൂള്‍ മുറ്റത്തേക്ക് നിശ്ചലനായി മിഥുന്‍ വീണ്ടുമെത്തി; വന്‍ ജനാവലി; കണ്ടുനില്‍ക്കാനാകാതെ കൂട്ടുകാരും അധ്യാപകരും നാട്ടുകാരും

കൊല്ലം: കൊല്ലം തേവലക്കര സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് യാത്രാമൊഴി നല്‍കി നാട്. പൊതുദര്‍ശനത്തിനായി മൃതദേഹം സ്‌കൂളില്‍ എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. നിരവധി പേരാണ് മിഥുനെ അവസാന നോക്ക് കാണാന്‍ എത്തിയിരിക്കുന്നത്. സ്‌കൂളിന് പുറത്തേക്കും ആളുകളുടെ വലിയ നിരയാണുള്ളത്. തുര്‍ക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിന്റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

Kerala kerala

കൊല്ലത്ത് ടെക്സ്റ്റൈല്‍സ് ഷോപ്പിന്റെ ഉടമയും സ്റ്റാഫും തൂങ്ങിമരിച്ച നിലയില്‍

കൊല്ലം ആയൂരില്‍ ടെക്സ്റ്റൈല്‍സ് ഷോപ്പിന്റെ ഉടമയുംസ്റ്റാഫും തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം സ്വദേശി അലി, പളളിക്കല്‍ സ്വദേശി ദിവ്യാമോള്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി ഒരു വര്‍ഷമായി ഇവിടെ തുണിക്കട നടത്തിവരികയാണ്. കടയിലെ മാനേജരാണ് ദിവ്യാമോള്‍. ഇവര്‍ തമ്മില്‍ സൗഹൃദത്തിലായിരുന്നു എന്ന് ജീവനക്കാര്‍ പറയുന്നു. ഇന്നലെ ദിവ്യമോള്‍ വീട്ടില്‍ ചെന്നിരുന്നില്ല. ഇവര്‍ ഒന്നിച്ചാണ് ബാഗ്ലൂരും കോയമ്പത്തൂരും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. ഇന്നലെ ദിവ്യമോള്‍ വീട്ടില്‍ ചെല്ലാതിരുന്നപ്പോള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതായാണ് വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ ഷോപ്പിലെത്തിയ […]

Kerala kerala kerala politics

കൊല്ലത്ത് കൊടിയും ഫ്ളക്സും സ്ഥാപിച്ച സിപിഎമ്മിന് പിഴ; മൂന്നര ലക്ഷം രൂപ അടയ്ക്കണമെന്ന് നോട്ടീസ്

കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തില്‍ കൊടിയും ഫ്‌ലക്‌സും സ്ഥാപിച്ച സിപിഎമ്മിന് കോര്‍പറേഷന്റെ പിഴ. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കി. സംസ്ഥാന സമ്മേളനത്തിനായി 20 ഫ്‌ലക്‌സ് ബോര്‍ഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ. ഫീസ് അടച്ച് നിയമാനുസൃതം ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ സിപിഎം അനുമതി തേടിയിരുന്നു. സിപിഎം നേതൃത്വം അപേക്ഷ നല്‍കിയെങ്കിലും കോര്‍പറേഷന്‍ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്‌ലക്‌സ് […]

kerala Kerala

കൊല്ലത്ത് അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം; പ്രതിയെ നാട്ടിലെത്തിച്ചു

കുണ്ടറ ഇരട്ട കൊലപാതകത്തില്‍ ശ്രീനഗറില്‍ നിന്ന് പിടികൂടിയ പ്രതിയെ നാട്ടിലെത്തിച്ചു. കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തി മുങ്ങിയ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് പൊലീസ് പിടിയിലായത്. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയും പിതാവ് ആന്റണിയുമാണ് കൊല്ലപ്പെട്ടത്. നാലര മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തുന്നത്. പ്രതി ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. പ്രതിയെ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടപടികള്‍ തുടരും. 2024 ഓഗസ്റ്റ് 16 നാണ് കേസിനാസ്പദമായ സംഭവം. […]

kerala Kerala

കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു; തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  • 28th November 2024
  • 0 Comments

കൊല്ലം: കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടസമയം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം. മേല്‍പ്പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ അടിഭാഗത്ത് സ്ഥാപിച്ചിരുന്ന കമ്പികള്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് നാലു തൊഴിലാളികള്‍ പാലത്തിലുണ്ടായിരുന്നു. അവര്‍ പാലത്തില്‍ നിന്നും ചാടിയതിനാലാണ് രക്ഷപ്പെട്ടത്. നിര്‍മ്മാണത്തിലെ അപാതകയാണ് പാലം തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നു. കൊല്ലം ബൈപ്പാസുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തില്‍ ഗുരുതരമായ ഉദാസീനതയാണ് […]

Kerala kerala

കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസ്: മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം

  • 7th November 2024
  • 0 Comments

കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം. യുഎപിഎ വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. 30,000 രൂപ പിഴയും അടക്കണം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് സ്വദേശികളുമായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവരാണ് പ്രതികള്‍. നാലാം പ്രതിയെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിട്ടയച്ചിരുന്നു. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി. ശിക്ഷാവിധി സംബന്ധിച്ച വാദം കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായിരുന്നു. പ്രതികള്‍ക്ക് മേല്‍ യുഎപിഎ […]

kerala Kerala

ബൈക്ക് റോഡിലെ കുഴിയില്‍ വീണു; കൊല്ലത്ത് രണ്ട് യുവാക്കള്‍ മരിച്ചു

  • 19th October 2024
  • 0 Comments

കൊല്ലം: തീരദേശ റോഡില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്. പ്ലംബിങ് തൊഴിലാളികളായിരുന്നു ഇരുവരും. ഇരവിപുരം കാക്കത്തോപ്പില്‍ ക്ലാവര്‍ മുക്കിലാണ് കഴിഞ്ഞ ദിവസം രാത്രി 11:30 ന് അപകടം ഉണ്ടായത്. രണ്ട് ദിവസം മുന്‍പ് പുതുതായി വാങ്ങിച്ച വാഹനത്തില്‍ ഇരവിപുരം ചാനക്കഴികത്ത് പോയി മടങ്ങി വരുമ്പോഴാണ് അപകടം. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടു. റോഡിലുള്ള കുഴിയില്‍ വാഹനം വീണതാണ് അപകടമുണ്ടാകാന്‍ കാരണം. ബൈക്ക് മുന്നിലെ വാഹനത്തില്‍ തട്ടിയ ശേഷം […]

Kerala

കൊല്ലത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

  • 17th January 2024
  • 0 Comments

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അഞ്ചല്‍ വടമണില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് മതിലിടിച്ച് മറിഞ്ഞത്. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Kerala

കൊല്ലംകാരുടെ കള്ള് സോഡാ; വന്‍ തിരക്ക്

  • 4th January 2024
  • 0 Comments

കൊല്ലം നഗരം 62-ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സാവത്തിന്റെ തിരകിലാണ്. എന്നാല്‍ അതിലും തിരക്കാണ് കൊല്ലം ആശ്രാമം മൈതാനിക്ക് അടുത്തായി ഉള്ള ‘കല്ലു കട’യില്‍. വാ… ഒരു ഗ്ലാസ് കള്ളു കുടിച്ചിട്ടു പോവാം എന്നു പറഞ്ഞാല്‍ നിന്നു പരുങ്ങേണ്ട. നല്ല നാരങ്ങാപ്പുളിയും പഞ്ചസാരമധുരവും സോഡയുടെ തരുതരുപ്പും ഐസിന്റെ തണുപ്പുമൊക്കെ ചേര്‍ന്നു പതപതയെന്നു ഗ്ലാസ് തുളുമ്പുന്ന രസികന്‍ നാരങ്ങാവെള്ളമാണിത്. ഇതിന്റെ മറ്റൊരു പ്രത്യേകത പാനീയത്തില്‍ കള്ളിന്റെ ഒരു അംശം പോലും ഇല്ല എന്നതാണ്. കല്ലു കടയുടെ പ്രധാന സവിശേഷത ഇവിടെ […]

Kerala

ചുരുങ്ങിയ ദിവസം കൊണ്ട് പ്രതികളെ പിടികൂടി; പൊലീസ് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു; മാധ്യമങ്ങള്‍ നല്ല ജാഗ്രതയോടെ പ്രവര്‍ത്തിച്ചു; മുഖ്യമന്ത്രി

  • 2nd December 2023
  • 0 Comments

കൊല്ലം: ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പൊലീസ് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുങ്ങിയ ദിവസം കൊണ്ട് പ്രതികളെപിടികൂടി. നവകേരള സദസിന്റെ ഭാഗമായി പാലക്കാട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സാധാരണ നടക്കാത്ത ഒരു സംഭവമാണ് കേരളത്തില്‍ നടന്നത്. അതില്‍ മികവോടെയാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നടന്ന സംഭവത്തില്‍ മാധ്യമങ്ങള്‍ നല്ല ജാഗ്രതയോടെ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പലരും പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കാന്‍ തന്നെ തയാറായി. സംസ്ഥാന പൊലീസ് അന്വേഷണമികവും […]

error: Protected Content !!