സര്‍വ്വീസ് നടത്തിയതിന് മുക്കം-കോഴിക്കോട് റൂട്ടിലെ ബസ്സ് അടിച്ചുതകര്‍ത്തു
കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസ്സുകള്‍ അടിച്ച് തകര്‍ത്തു. ഇന്നലെ സര്‍വീസ് നടത്തിയ കൊളക്കാടന്‍ ബസ്സുകളാണ് തകര്‍ത്തത്. എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട ബസ്സിന്റെ ചില്ലുകള്‍ രാത്രി അടിച്ചുതകര്‍ക്കുകയായിരുന്നു. ഇന്നലെ ഇവരുടെ ആറ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇതിന്റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും മറ്റു ബസ്സുടമകള്‍ സര്‍വ്വീസ് നടത്താതിരുന്നപ്പോള്‍ കൊളക്കാടന്‍ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഈ രണ്ടു ബസ്സുകള്‍ മുക്കം – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നു.
