Local

കൊടുവള്ളി മണ്ഡലം സമ്പൂര്‍ണ്ണ ഹൈടെക് വിദ്യാലയ പദ്ധതി തുടരുന്നു

കൊടുവള്ളി; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ , എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലത്തിലെ കിഴക്കോത്ത് പഞ്ചായത്തിലെ വലിയ പറമ്പ് എ.എം.യു.പി സ്‌കൂളിലെ പ്രൈമറി ഹൈടെക് ലാബിന്റെയും റീഡിങ്ങ് റൂമിന്റെയും പദ്ധതിയുടെ ഉദ്ഘാടനം എംഎല്‍എ കാരാട്ട് റസാഖ് നിര്‍വ്വഹിച്ചു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസ്സയിന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിഡിഇ വി.പി മിനി മുഖ്യാതിഥിയായി.

error: Protected Content !!