Kerala

ജനങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ട് ജനപിന്തുണയില്ലാ സമരങ്ങള്‍ പരാജയപ്പെടും

  • 18th September 2020
  • 0 Comments

കോണ്‍ഗ്രസും ബിജെപിയും ആസൂത്രിത സമരത്തിലൂടെ സര്‍ക്കാരിനെ അട്ടമിറിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ സമരത്തെ ജനങ്ങള്‍ നേരിടും. ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനെതിരെ വരുന്ന പ്രചരണങ്ങളെ നേരിടാന്‍ സാധിക്കും. ജനങ്ങളുടെ പിന്തുണ ഇപ്പോഴും സര്‍ക്കാരിനുണ്ട്. അതുകൊണ്ട് ഈ സമരങ്ങളെ ഭയപ്പെടുന്നില്ല. ജനപിന്തുണയില്ലാത്ത സമരങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇരു പാര്‍ട്ടികളും സമരത്തിനായി ഗുണ്ടകളെ ഇറക്കി മന്ത്രിമാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നുവെന്നും കോടിയേരി പറഞ്ഞു.. ഇത്തരം ഒരു സമരത്തിന് യുഡിഎഫ് ഇറങ്ങി തിരിക്കാന്‍ കാരണം […]

Kerala News

ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ അന്വേഷണം

  • 11th September 2020
  • 0 Comments

തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബംഗളൂരു മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് ലക്ഷങ്ങളുടെ ഇടപാടുള്ള സാഹചര്യത്തിലാണ് നടപടി. ബിനീഷിന്റെ റിയൽ എസ്‌റ്റേറ്റ് ബിസിനസ് സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിക്കാനും അന്വേഷണ സംഘത്തിന്റെ തീരുമാനം . ബിസിനസ് സംബന്ധിച്ച രേഖകളും മറ്റ് വിവരങ്ങളും ഹാജരാക്കാൻ ബിനീഷിന് ഇഡി നിർദേശം നൽകി. അനൂപ് മുഹമ്മദുമായി ആറ് ലക്ഷത്തിന്റെ ഇടപാടാണ് ഉള്ളതെന്നാണ് ബിനീഷിൻറെ മൊഴിയിൽ എന്നാൽ അതിൽ കൂടുതൽ തുകയുടെ ഇടപാട് […]

Kerala

രമേശ് ചെന്നിത്തല ആർ എസിന്റെ എസിന്റെ പ്രിയപ്പെട്ട നേതാവായി മാറി : കോടിയേരി ബാലകൃഷ്‌ണൻ

  • 24th July 2020
  • 0 Comments

തിരുവനന്തപുരം: ഇടതുപക്ഷ ഗവൺമെന്റിന്റെ മികച്ച പ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കാൻ ബി ജെ പി യും കോൺഗ്രസ്സും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ബിജെപി നേതാക്കൾ നടത്തുന്ന പത്രസമ്മേളനത്തിലും ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് നടത്തുന്ന പത്രസമ്മേളനത്തിലും പറയുന്നത് ഒരേ കാര്യമാണ്. പ്രതിപക്ഷ നേതാവ് എന്ത് പറയണം എന്ന് തീരുമാനിക്കുന്നത് ബി ജെ പിയാണ്. […]

Kerala

സർക്കാരിന് ഇടതു മുന്നണിയുടെയും പാർട്ടിയുടെയും പൂർണ്ണ പിന്തുണ : കോടിയേരി ബാലകൃഷ്ണൻ

  • 17th July 2020
  • 0 Comments

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൂർണ്ണ പിന്തുണ ഇടതു മുന്നണിയുടെ ഭാഗത്ത് നിന്നും പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന്‌ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . അതോടൊപ്പം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് പാര്‍സലായി യു.എ.ഇയിലെ നയതന്ത്രപ്രതിനിധിയുടെ പേരില്‍ വന്ന ബാഗേജ് പിടികൂടാനായത് കസ്റ്റംസിന്റെ ഭാഗത്തുനിന്നുള്ള ധീരമായ നിലപാടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും കേസിനു ആവിശ്യമായ അന്വേഷണ സംഘത്തെ നിയമിക്കാൻ കേന്ദ്രത്തോട് തന്നെ ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിനെ അസ്ഥിരീകരിക്കാന്‍ […]

Kerala

ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോവേണ്ടിവരില്ല; സിപിഎം ഒപ്പമുണ്ടെന്നും കോടിയേരി

  • 14th September 2019
  • 0 Comments

മരടില്‍ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ലാറ്റ് ഉടമകള്‍ക്കു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്നോ നാളെയോ ആരും ഇറങ്ങിപ്പോകേണ്ടി വരില്ല, ഫ്‌ലാറ്റ് ഉടമകള്‍ക്കൊപ്പം സിപിഎം ഉണ്ടാകുമെന്നും സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും കോടിയേരി പറഞ്ഞു. രാവിലെ മരടിലെത്തിയ കോടിയേരി സമരക്കാരുമായി ചര്‍ച്ച നടത്തി. എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധിക്കേണ്ടത്. ഫ്‌ലാറ്റ് ഉടമസ്ഥര്‍ക്കു പറയാനുള്ളത് കോടതി കേട്ടില്ല. സാധാരണ രീതിയില്‍ സുപ്രീം കോടതിയില്‍ നിന്നു ഉണ്ടായിട്ടുള്ള നടപടിയല്ല ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Protected Content !!