Kerala News

പാർട്ടി കോൺഗ്രസ് വേദിയിലെത്തി കെ വി തോമസ് ,സ്റ്റാലിന് കൈയ്യടികളോടെ ആവേശ സ്വീകരണം സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി

  • 9th April 2022
  • 0 Comments

സി പി ഐ എം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി.മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി തോമസ് സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാർ വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർ വേദിയിലുണ്ട്. ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ക്ക് ഒപ്പമാണ് കെ വി തോമസ് വേദി പങ്കിടുന്നത്. […]

Kerala News

സിപിഐ മദ്യനയത്തെ എതിര്‍ത്തിട്ടില്ലെന്ന് കോടിയേരി,മദ്യനയത്തിൽ ആശങ്ക ഉണ്ടെങ്കിൽ തിരുത്തൽ വേണമെന്ന് ജോസ് കെ മാണി

  • 1st April 2022
  • 0 Comments

മദ്യനയത്തെ സിപിഐ എതിര്‍ത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . സിപിഐയും സിപിഎമ്മും തമ്മില്‍ നല്ല ബന്ധമാണ്. എഐടിയുസി ഉന്നയിച്ചത് കള്ളുഷാപ്പിന്‍റെ ഭൂപരിധി പ്രശ്നമാണ്. അത് ചെത്തുതൊഴിലാളി യൂണിയനും ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനിയിലാണുള്ളതെന്നും കോടിയേരി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ പുതുക്കിയ മദ്യനയത്തിൽ തിരുത്തൽ വേണമെന്ന് കേരളാ കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞു .ചില ഇടങ്ങളിൽ ആശങ്ക ഉണ്ട്. തിരുത്തേണ്ടതെങ്കിൽ തിരുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു.

Kerala News

രാജ്യസഭ സീറ്റ്;എല്ലാവരുമായി ചര്‍ച്ച നടത്തുമെന്ന് കോടിയേരി,കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കിയത് ഡിവൈഎഫ്‌ഐ ആണ് പരിശോധിക്കേണ്ടതെന്നും കോടിയേരി

  • 9th March 2022
  • 0 Comments

രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.രാജ്യസഭാ സീറ്റിനായി എല്‍ജെഡി, എന്‍സിപി, ജനതാദള്‍ എസ്, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എല്ലാവരുടേയും അവകാശവാദം പരിശോധിച്ച് എല്‍ഡിഎഫ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.കൊലപാതക കേസില്‍ ശിക്ഷപ്പെട്ട പ്രതിയെ ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹി ആക്കിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയത് ഡിവൈഎഫ്‌ഐ ആണ് പരിശോധിക്കേണ്ടത് ഞാന്‍ […]

Kerala News

തലശ്ശേരിയിലെ സിപിഎം പ്രവർത്തകന്റെ മരണം;കേരളത്തെ കലാപഭൂമിയാക്കുക ലക്ഷ്യം പിന്നിൽ ബിജെപി നേതൃത്വമെന്ന് കോടിയേരി

  • 21st February 2022
  • 0 Comments

തലശ്ശേരിയിൽ സിപിഎം പ്രവർത്തകന്റെ മരണം ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തോടെ നടന്ന കൊലപാതകമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ഹരിദാസിനെ ആര്‍.എസ്.എസ്-ബി.ജെ.പി സംഘം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുകയാണെന്നും പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയതെന്നും കോടിയേരി പറഞ്ഞു. പ്രദേശത്തെ 2 പേരെ കൊല്ലുമെന്ന് ബിജെപി നേതാവ് തലേദിവസം പ്രഖ്യാപിച്ചു. പിറ്റേദിവസം കൊലപാതകം നടന്നു കോടിയേരി പറഞ്ഞു. ഹരിദാസിന്റെ ഒരു കാല്‍ അവര്‍ വെട്ടിയിട്ടു. ദേഹമാസകലം നിരവധി വെട്ടുകളാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പി നേതൃത്വം ആസൂത്രണം ചെയ്‌തൊരു കൊലപാതകമാണ് ഇത്. സംസ്ഥാനത്തിന്റെ പലയിടത്തും […]

Kerala News

മെഗാ തിരുവാതിരപ്പാട്ട് വ്യക്തിപൂജയല്ല;പിണറായി സ്തുതിയും പി. ജയരാജന്റ വ്യക്തിപൂജയും രണ്ട് -കോടിയേരി

  • 26th January 2022
  • 0 Comments

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന മെഗാതിരുവാതിരയിലെ പാട്ട് പിണറായി വിജയനെ സ്തുതിച്ചുള്ള വ്യക്തിപൂജയായി കണക്കാക്കാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ.പി.ജയരാജനെക്കുറിച്ചുള്ള പാട്ടും മെഗാതിരുവാതിരയിലെ പാട്ടും തമ്മില്‍ താരതമ്യം ചെയ്യേണ്ടെന്നും രണ്ടും വ്യത്യസ്തമാണെന്നും കോടിയേരി പറഞ്ഞു. പി.ജെ ആര്‍മി എന്ന ഗ്രൂപ്പിനകത്ത് അങ്ങനെയൊരു പാട്ട് വന്നപ്പോള്‍ അത് അദ്ദേഹം തള്ളിപ്പറഞ്ഞില്ല എന്നതാണ് പ്രശ്‌നം.പല വ്യക്തികളും പല ആളുകളെയും പുകഴ്ത്തുന്ന വിധത്തിലുള്ള പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. അതൊന്നും പാര്‍ട്ടി കമ്മിറ്റി അംഗീകരിക്കുകയോ ജില്ലാ കമ്മിറ്റി അംഗീകരിക്കുകയോ ചെയ്തിട്ടല്ലെന്നും കോടിയേരി പറഞ്ഞു.പാർട്ടി സംസ്ഥാനകമ്മിറ്റി അംഗീകരിച്ച […]

Kerala News

പട്ടയങ്ങള്‍ റദ്ദാക്കിയ നടപടി 2019 ൽ എടുത്ത തീരുമാനത്തിന് ഭാഗം; ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി

  • 20th January 2022
  • 0 Comments

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ സർക്കാർ നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.നടപടി 2019 ൽ എടുത്ത തീരുമാനത്തിന് ഭാഗമാണെന്നും ഇടുക്കി ജില്ലയിലെ സിപിഎമ്മിലും സിപിഐയിലുമുണ്ടായ ആശങ്കകൾ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്ന് കോടിയേരി പറഞ്ഞു. പട്ടയത്തിന്റെ നിയമ സാധുത പരിശോധിക്കുക മാത്രമാണ് പുതിയ നടപടിയുടെ ലക്ഷ്യം. പട്ടയം നഷ്ടപ്പെടുന്നവര്‍ വീണ്ടും അപേക്ഷ നല്‍കി നടപടി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് റവന്യൂ വകുപ്പ് […]

Kerala News

സമ്മര്‍ദത്തിന് വഴങ്ങി ഉത്തവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവർണർ;നിലപാട് ദുരൂഹമെന്ന് കോടിയേരി

  • 13th December 2021
  • 0 Comments

ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.സമ്മര്‍ദത്തിന് വഴങ്ങി ഉത്തവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവർണർ. ചാന്‍സലറായി ഗവര്‍ണര്‍ തന്നെ തുടരണമെന്നും ഏറ്റുമുട്ടലിന് സര്‍ക്കാരില്ലെന്നും കോടിയേരി വ്യക്തമാക്കി. ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ നിലപാട് മാറ്റത്തില്‍ ദുരൂഹതയുണ്ടെന്നും കോടിയേരി പറഞ്ഞു.സമ്മര്‍ദത്തിന് വഴങ്ങി ഉത്തരവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവര്‍ണര്‍. ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ക്ക് വിവേചന അധികാരമുണ്ട്. ആ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. കാലടിയില്‍ സെര്‍ച്ച് കമ്മിറ്റി അംഗീകരിച്ചത് ഗവര്‍ണര്‍ […]

Kerala News

‘ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെന്ന് കോടിയേരി

  • 6th December 2021
  • 0 Comments

ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത് കൊണ്ടാണ് പളളികളില്‍ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചതെന്നും കോടിയേരി വിമര്‍ശിച്ചു. മത നിരപേക്ഷ അടിത്തറ തകര്‍ക്കാനാണ് വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രരിപ്പിക്കുകയും ചില മുസ്ലീം സംഘടനകള്‍ ഇതിനു ബദലായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വര്‍ഗീയ ചേരിതിരിവ് സമൂഹത്തില്‍ ഉണ്ടാക്കാന്‍ അനുവദിക്കരുത്. ഹലാല്‍ എന്ന വാക്ക് തെറ്റായി ചിത്രീകരിച്ച് മത ചിഹ്നം ആക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും’ കോടിയേരി പറഞ്ഞു.തലശേരിയില്‍ ആര്‍.എസ്.എസ് കലാപം സൃഷ്ടിക്കാന്‍ […]

Kerala News

മുന്നാക്ക സംവരണം: തെറ്റുണ്ടെങ്കിൽ തിരുത്തും; കോടിയേരി

മുന്നാക്ക സംവരണത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുന്നാക്ക സംവരണത്തെ ചിലർ തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കുന്നു. ജമാഅത്തെ ഇസ് ലാമിയാണ് സംവരണ വിരുദ്ധ സമരത്തിന് ചുക്കാൻ പിടിക്കുന്നതെന്നും സി.പി.എം മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ആരോപിച്ചു. സാമ്പത്തിക സംവരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു മുസ് ലിം ലീഗ് പിന്നീട് മലക്കം മറിഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള യു.ഡി.എഫിലെ ഘടകകക്ഷികൾ ഇതിന് ചൂട്ടുപിടിക്കുകയാണോ മാപ്പുസാക്ഷിയാകുകയാണോ എന്ന് പരസ്യമായി വ്യക്തമാക്കണം. സാമ്പത്തിക സംവരണത്തിനുള്ള സർക്കാർ ഉത്തരവിനെ മുന്നണി […]

Trending

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

  • 26th September 2020
  • 0 Comments

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി കൊച്ചി ഓഫീസ് കേസെടുത്തത്.ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്കി ബിനീഷ് കോടിയേരി സ്വത്ത് വിവരങ്ങൾ നൽകണം. അനുമതി ഇല്ലാതെ സ്വത്ത് വിവരങ്ങൾ കൈമാറ്റം ചെയ്യരുതെന്നും നോട്ടിസിൽ പറയുന്നു. ബിനീഷിന്റെ ആസ്തി വിവരങ്ങള്‍ അറിയിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് കത്തു നല്‍കി. 2002 കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും, അദ്ദേഹത്തിന്റെ ആസ്തിവകകള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും സീല്‍ വെച്ച […]

error: Protected Content !!