മുക്കുപണ്ടം പണയത്തട്ടിപ്പ്; കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊല്ക്കുന്നത്ത് അറസ്റ്റിൽ
മുക്കുപണ്ടം പണയത്തട്ടിപ്പിൽ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ും കോണ്‍ഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്ത് ബാംഗ്ലൂരിൽ വെച്ച് പിടിയിലായി. മുക്കുപണ്ടം പണയം വെച്ച് മൂന്ന് ബാങ്കുകളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. സംഭവത്തിൽ കൊടിയത്തൂർ ബാങ്ക് മനേജരുടെ പരാതിയിലാണ് ബാബു ഉൾപ്പെടെയുള്ള നാല് പ്രതികൾക്കെതിരെ കേസെടുത്തത്. നടപടിക്ക് പിന്നാലെ ഒളിവിൽ കഴിയുന്നതിനിടക്കാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു കയ്യൂണുമ്മല്‍, മാട്ടുമുറിക്കല്‍ സന്തോഷ്‌കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി, കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു […]