ഗണേഷ് കുമാറുമായി അഡ്‌ജസ്റ്റ്മെന്റുണ്ടെങ്കിൽ അറിയാൻ താല്പര്യമുണ്ട്; കൊടിക്കുന്നില്‍ സുരേഷിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്
പൊതുവേദിയില്‍ ഗണേഷ്‌കുമാറിനെ വാനോളം പുകഴ്ത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. കൊടിക്കുന്നില്‍ സുരേഷും ഗണേഷ് കുമാര്‍ എംഎല്‍യും തമ്മില്‍ അഡ്ജസ്റ്റ്‌മെന്റുണ്ടെങ്കില്‍ അറിയാന്‍ താല്‍പര്യംഉണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിഹാസം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തലവൂര്‍ ആയുര്‍വേദ ആശുപത്രി ഉദ്ഘാടനത്തിനാണ് കൊടിക്കുന്നില്‍ സുരേഷ് എംപി ഗണേഷ് കുമാറിനെ വാനോളം പുകഴ്ത്തിയത്. പത്തനാപുരത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് ഗണേഷ്‌കുമാര്‍ എംഎല്‍എയെന്നും മറ്റു ജനപ്രതിനിധികള്‍ ഗണേഷിനെ മാതൃകയാക്കണമെന്നുമായിരുന്നു കൊടിക്കുന്നിലിന്റെ […]

