കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകിയില്ല; തിരുവോണ നാളില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണിക്കഞ്ഞി സമരവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി
കുട്ടനാട്ടിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകാത്തതിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണിക്കഞ്ഞി സമരവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നില്‍ സുരേഷ് എംപി. ഇന്ന് രാവിലെ 9 മണിക്കാരംഭിച്ച സമരം ഉച്ചയ്ക്ക് ഒരുമണി വരെ തുടരും. മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങളുടെ തുടര്‍ച്ചയും കര്‍ഷക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അനുകരണവുമാണ് സംസ്ഥാനസര്‍ക്കാര്‍ കേരളത്തിലെ നെല്‍ കര്‍ഷകരോട് കാട്ടുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് 360 കോടി […]



