കോടഞ്ചേരിയിലെ മിശ്രവിവാഹം;കേന്ദ്ര ഏജൻസി അന്വേഷിക്കണം, ദുരൂഹതയെന്ന് ജോയ്സനയുടെ അച്ഛൻ
കോടഞ്ചേരിയിലെ വിവാദ വിവാഹത്തിൽ ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്‍ മകളെ വിവാഹം കഴിച്ചതില്‍ ദുരൂഹതയുണ്ടെന്ന് പിതാവ്.കേന്ദ്ര ഏജൻസി ഈ വിഷയം അന്വേഷിക്കണമെന്ന് പിതാവ് പറയുന്നു. സി ബിഐ, അല്ലെങ്കിൽ എൻഐഎ ഏജൻസി അന്വേഷിക്കണമെന്നാണ് പിതാവ് ആവശ്യപ്പെടുന്നത്. ഇത്ര ദിവസമായിട്ടും മകളെ തന്റെ മുന്നില്‍ കൊണ്ടു വരാന്‍ കേരള പൊലീസിനായില്ല. അതുകൊണ്ടു തന്നെ സംസ്ഥാന പൊലീസില്‍ വിശ്വാസമില്ല. സിപിഎം സഹായിച്ചില്ല. വിവാഹത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണെമന്നും ജോര്‍ജ് ആവശ്യപ്പെട്ടു.തന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഷിജിനൊപ്പം വിവാഹിതയായി ജീവിക്കാൻ […]

