കോകോ ചലച്ചിത്രമേള സമാപിച്ചു; അടുത്തതവണ മുതല്‍ ചലച്ചിത്രമേള അന്താരാഷ്ട്ര മേളയായി നടത്തുമെന്ന് മേയര്‍
കോഴിക്കോട്: അടുത്തതവണ മുതല്‍ കോകോ ചലച്ചിത്രമേള അന്താരാഷ്ട്ര ചലച്ചിത്ര മേളയായി, കൂടുതല്‍ ആസൂത്രണത്തോടെ നടത്തുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. ഒരാഴ്ച നീണ്ട കോഴിക്കോട് കോര്‍പ്പറേഷന്‍ (കോകോ) ചലച്ചിത്രമേളയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.കോഴിക്കോട്ടെ പോയ്‌പ്പോയ ഫിലിം ക്ലബ്ബുകളെ പുനരുജ്ജീവിപ്പിക്കണം. യുനെസ്‌കോ സാഹിത്യ പദവിയുടെ പശ്ചാത്തലത്തില്‍ നഗരത്തിന് ഇത് നല്ല അവസരമാണ്. കോകോ ഫോക് ലോര്‍ ഫെസ്റ്റും നടത്തും,’ മേയര്‍ പറഞ്ഞു. നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. നാടക-സിനിമാ […]
