കൊച്ചി കോർപ്പറേഷൻ പരിധിയിൽ വഴിയോരക്കച്ചവടക്കാർക്ക് നാളെ മുതൽ നിയന്ത്രണം
കൊച്ചി കോർപ്പറേഷൻ പരിധിയിൽ വഴിയോരക്കച്ചവടക്കാർക്ക് ഹൈക്കോടതി ഉത്തരവ് പ്രകാരം നാളെ മുതൽ നിയന്ത്രണം. പെർമിറ്റ് ഇല്ലാത്തവർക്ക് കച്ചവടത്തിന് അനുവാദമുണ്ടാകില്ലെന്നും വെൻഡിംഗ് സോൺ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമുണ്ടാകുമെന്നും മേയർ എം അനിൽകുമാർ വ്യക്തമാക്കി. . കൊവിഡ് കാലത്താണ് നഗരത്തിൽ വഴിയോരക്കച്ചവടക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായത്. നിരവധി പേർക്ക് അത് വരുമാന മാർഗ്ഗമാവുകയും ചെയ്തു. വെൻഡിംഗ് ലൈസൻസ് ഉള്ളവരെ മാത്രമേ വഴിയോരകച്ചവടത്തിന് അനുവദിക്കാവൂ എന്ന് ഹൈക്കോടതി കർശനമായി നിർദേശിച്ചതോടെയാണ് കോർപ്പറേഷൻ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് ഇതുപ്രകാരംനിലവിൽ കച്ചവടത്തിന് 2500 ഓളം […]
