Kerala kerala Trending

ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി

  • 28th April 2024
  • 0 Comments

ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടര്‍ മെട്രോ. കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി കൈവരിച്ച് മുന്നോട്ടുകുതിക്കുകയാണെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ് കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി കൈവരിച്ച് മുന്നോട്ടുകുതിക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനം […]

Kerala

സ്വാതന്ത്ര്യ ദിനത്തിൽ വെറും 20 രൂപക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം

  • 14th August 2023
  • 0 Comments

ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ യാത്രക്കാർക്കായി നിരവധി ഇളവുകൾ ഒരുക്കി കൊച്ചി മെട്രോ (Kochi Metro). അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും. അതായത് ഓഗസ്റ്റ് പതിനഞ്ചിന് 30, 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30, 40 രൂപ വീതം ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും.അന്നേദിവസം രാവിലെ 6 മണി മുതൽ രാത്രി 11 […]

Kerala News

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിൻ്റെ അനുമതി;കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ

  • 7th September 2022
  • 0 Comments

കൊച്ചി മെട്രോ പാത ദീർഘിപ്പിക്കലിന് കേന്ദ്രത്തിൻ്റെ അനുമതി. കലൂർ സ്റ്റേഡിയം – ഇൻഫോപാർക്ക് പാതയ്ക്കാണ് അനുമതി. മൂന്ന് ദിവസം മുൻപ് കേരളത്തിൽ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ പുതിയ ഘട്ടത്തിന് തറക്കല്ലിട്ടിരുന്നു. 11.17 കിലോമീറ്റർ നീളമുള്ള പാതയിൽ 11 സ്റ്റേഷനുകൾ ഉണ്ടാകും. ആകെ 1,957.05 കോടി രൂപയാണ് ചെലവ്. കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ എത്തുന്നതോടെ, കൊച്ചിയുടെ ഗതാഗത സൗകര്യങ്ങള്‍ക്ക് കൂടുതല്‍ തിളക്കം കൈവരുമെന്നാണ് വിലയിരുത്തല്‍.

Kerala News

മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ നീക്കം

  • 22nd June 2022
  • 0 Comments

കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള ഓരോ കിലോമീറ്ററിനകത്തുള്ള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംങ്ഷന്‍ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂര പരിധിയിലുളള വീടുകള്‍ക്കാണ് വര്‍ധന വരുത്താന്‍ ആലോചിക്കുന്നത്. നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണു ആഡംബര നികുതി. പരിഷ്‌കരിച്ച നികുതി അനുസരിച്ച് 278 […]

Kerala News

എന്നാ പിന്നെ ഞങ്ങളും….മാസ്സ് അല്ലേ!! ഭീഷ്മ സ്‌റ്റൈലില്‍ കൊച്ചി മെട്രോയും

  • 13th April 2022
  • 0 Comments

മമ്മൂട്ടി അമൽനീരദ് കൂട്ടുക്കെട്ടിൽ ഇറങ്ങിയ ഭീഷ്മപര്‍വ്വത്തിലെ ‘ചാമ്പിക്കോ’ എന്ന ഡയലോഗും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. എവിടെ നോക്കിയാലും ചാമ്പിക്കോ സ്‌റ്റൈല്‍ അനുകരിക്കാത്ത ഒരു ഗ്രൂപ്പ് ഫോട്ടോ പോലും ഇപ്പോള്‍ ഫെയ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ഇല്ലെന്ന് തന്നെ പറയാം. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ കടന്നുവരുകയാണ് കൊച്ചി മെട്രോയും. സിനിമയുടെ സംഗീതവും മമ്മൂട്ടിയുടെ ചാമ്പിക്കോ സംഭാഷണവും ചേര്‍ത്ത് മെട്രോ യാഡില്‍ ട്രെയിനുകള്‍ നിരത്തിയിട്ടാണ് കൊച്ചി മെട്രോയുടെ ഭീഷ്മ വീഡിയോ. ട്രാക്കില്‍ നിരനിരയായി നാല് ട്രെയിനുകള്‍ ആദ്യമേ സ്ഥാനംപിടിച്ചു. പിന്നാലെ നടുവില്‍ ഒഴിച്ചിട്ട […]

Kerala News

മെട്രോ നിര്‍മ്മാണത്തില്‍ പിശക് പറ്റി,എങ്ങനെ വന്നുവെന്ന് വ്യക്തമല്ല ഇ ശ്രീധരന്‍

  • 18th March 2022
  • 0 Comments

കൊച്ചി മെട്രോ നിർമ്മാണത്തിൽ പിശകു പറ്റിയതായി ഇ ശ്രീധരൻ. പത്തടിപ്പാലത്ത് കൊച്ചി മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇ ശ്രീധരൻ കൊച്ചി മെട്രോയുടെ പാളത്തിലെ ചരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്നാണ് വിലയിരുത്തൽ. ചരിഞ്ഞ തൂണിന്റെ പൈലിങ്‌ ഭൂമിക്കടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്നിക്കൽ പഠനത്തിലാണ് വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ നിര്‍മ്മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കും. എങ്ങനെ […]

Kerala News

കൊച്ചി മെട്രോ പാളത്തില്‍ ചരിവ്; ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തൽ

  • 17th February 2022
  • 0 Comments

കൊച്ചി മെട്രോ പാളത്തില്‍ പത്തടിപ്പാലത്തിന് സമീപം ചരിവ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി ഈ ഭാഗത്ത് മെട്രോ സര്‍വീസിന്റെ വേഗത കുറച്ചിട്ടുണ്ട്. മെട്രോ റെയില്‍ ലിമിറ്റഡ്(കെ എം ആര്‍ എല്‍) പരിശോധന തുടരുകയാണ്. ചരിവ് ഗുരുതരമല്ലെന്നാണ് കെഎംആര്‍എല്‍ പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ വിവരമറിയിച്ചിട്ടുണ്ട്. പത്തടിപ്പാലത്തിന് സമീപം 347-ാം നമ്പര്‍ തൂണിന് സമീപമാണ് നേരിയ ചരിവുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും പ്രദേശത്ത് സമഗ്ര പരിശോധന നടന്നുവരികയാണെന്നും കെ […]

error: Protected Content !!