കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച; മുത്തശ്ശിക്കും അച്ഛനുമെതിരെ കേസ്
ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മുത്തശ്ശി സിപ്‌സി, അച്ഛന്‍ സജീവ് എന്നിവർക്കെതിരെ ബാലനീതി നിയമപ്രകാരം കേസ്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റേയും ഡിക്‌സിയുടേയും മകള്‍ നോറ മരിയ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. നോറ മരിയയുടെ മരണത്തില്‍ അച്ഛന്റെ മാതാവ് സിപ്‌സി സുഹൃത്ത് ജോണ്‍ ബിനോയ് ഡിക്രൂസിനെ നേരത്തെ പൊലിസ് പിടികൂടിയിരുന്നു. ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ […]