മോഡലുകളുടെ അപകട മരണം;അന്വേഷണം ക്രെെംബ്രാഞ്ചിന് കെെമാറി; പാര്‍ട്ടിയില്‍ പങ്കെടുത്ത 6 പേരെ ചോദ്യംചെയ്യുന്നു;മുന്‍കൂര്‍ ജാമ്യം തേടി സൈജു
മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ കൂടുതല്‍ പേരെ പോലീസ് ചോദ്യംചെയ്യുന്നു. ഒക്ടോബര്‍ 31-ന് രാത്രി ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്ത ആറ് പേരെയാണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്യുന്നത്.ഹോട്ടലിലെ രജിസ്റ്ററില്‍നിന്നാണ് പാര്‍ട്ടിയില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ഇവരെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അതേസമയം അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം.മോഡലുകളുടേത് അപകടമരണമാണെന്നും ദുരൂഹതയില്ലെന്ന പൊലീസ് വിശദീകരണത്തിന് പിന്നാലെയാണ് […]