കൊച്ചി ബിനാലെ ഈ വർഷം ഇല്ല
കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷം കൊച്ചി ബിനാലെ ഇല്ല. സഞ്ചരികളുടെ അഭാവവും കലാകാരന്മാർ യാത്രകൾ ഒഴിവാക്കുന്നതും ബിനാലെ വേണ്ടന്നുവച്ചതിന് കാരണമായിട്ടുണ്ട്. ബിനാലേയുടെ അഞ്ചാം പതിപ്പാണ് നടക്കേണ്ടിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബിനാലെ നടത്തുന്നത് വെല്ലുവിളിയാണ്. ഓൺലൈനായിബിനാലെ നടത്തുന്നതിന്റെ സാധ്യതകൾ തേടിയിരുന്നു. എന്നിരുന്നാലും ഇതും പ്രയാമസമായതിനെ തുടർന്നാണ് ഈ വർഷം ബിനാലെ നടത്തേണ്ട എന്ന തീരുമാനത്തിൽ എത്തിയത്. പകരം 2021ൽ നടത്തുമെന്ന് സംഘാടകരായ കൊച്ചിൻ ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു. കാലാരംഗത്തിനും ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകിയിരുന്ന ഒന്നായിരുന്നു […]