കൊച്ചിയിലെ വ്യാപക എടിഎം തട്ടിപ്പ്; പ്രതിയായ യുപി സ്വദേശി പൊലീസ് പിടിയില്‍
കൊച്ചി നഗരത്തിലെ 11 എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന പ്രതി പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്കാണ് പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതി എടിഎമ്മില്‍ കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മെഷീനില്‍ നിന്ന് പണംവരുന്ന ഭാഗം സ്‌കെയില്‍ ഉപയോഗിച്ച് അടച്ചുവെച്ചായിരുന്നു തട്ടിപ്പ്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ എ.ടി.എം വിടുമ്പോള്‍ തടസം നീക്കി പണം കൈക്കാലാക്കുകയാണ് മോഷ്ടാവ് ചെയ്തത്. ഇതിന്റെ […]
