നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട: യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത് 30 കിലോ മാരക ലഹരിമരുന്ന്
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്വെയില്‍നിന്നു ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരില്‍ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരി മരുന്ന് മെഥാ ക്വിനോള്‍ ആണെന്നാണ് കസ്റ്റമസ്, നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ അറുപതു കോടിയോളം വിലവരും. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടര്‍പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിയെ നാര്‍കോട്ടിക് വിഭാഗത്തിന് കൈമാറി. കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ […]
