ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം അഴിമതി; വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയം അഴിമതിയിൽ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം തടഞ്ഞുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്തു. മുൻ കെസിഎ അധ്യക്ഷൻ ടി സി മാത്യു അടക്കം 18 പ്രതികളാണ് കേസിലുളളത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 2012ലാണ് സംഭവം നടക്കുന്നത്. ഇടക്കൊച്ചിയിൽ സ്‌റ്റേഡിയം നിർമിക്കാനായി കെസിഎ സ്ഥലം വാങ്ങിയിരുന്നു. 26 ഏക്കർ സ്ഥലം 21 കോടി രൂപയ്ക്കായിരുന്നു […]









