Kerala News

രാജ്യത്തില്‍ വിലക്കയറ്റം ഏറ്റവും കുറവുളള സംസ്ഥാനം കേരളം; ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും കുറവുളള സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടിട്ടുണ്ട്. ഇക്കാര്യം കേരളത്തിന് അഭിമാനാര്‍ഹമാണെന്നും ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന കെ.എഫ്.സിയുടെ സംയുക്ത സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് എല്ലാ അവശ്യവസ്തുക്കളുടെയും വില അനിയന്ത്രിതമായി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണം. അതേസമയം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലാണ്. അതുകൊണ്ടാണ് ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി കൂട്ടുന്നതെന്നും കെ.എന്‍.ബാലഗോപാല്‍ ആരോപിച്ചു. രാജ്യത്തെ ബാങ്കിംഗ് […]

Kerala News

ഞായറാഴ്ച പുതിയ ലോട്ടറി; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി പുറത്തിറക്കി

ഫിഫ്റ്റി – ഫിഫ്റ്റി എന്ന പേരില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതിയ ലോട്ടറി പുറത്തിറക്കി. ഞായറാഴ്ചകളിലാണു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നല്‍കുന്ന ഫിറ്റ്റ്റി – ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് 50 രൂപയാണു വില. പുതിയ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് പി.ആര്‍. ചേംബറില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ യഥാക്രമം വിന്‍വിന്‍, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മല്‍, കാരുണ്യ […]

Kerala News

സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല; ബജറ്റ് അവതരണത്തിൽ രൂക്ഷ വിമർശനം

  • 11th March 2022
  • 0 Comments

ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്രനയം സഹായകമല്ലെന്നും സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല എന്നു മാത്രമല്ല, സംസ്ഥാനങ്ങളെ ഇടപെടുന്നതില്‍ നിന്നും വിലക്കുകയുമാണെന്നായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം. ജിഎസ്ടി നടപ്പിലായതോടു കൂടി സംസ്ഥാനങ്ങളുടെ നികുതി അധികാരം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി. കൊവിഡ് കാലത്ത് സമ്പദ്ഘടനയ്ക്കും പൗരന്മാര്‍ക്കും ഉണ്ടായ ക്ഷീണവും നഷ്ടവും പരിഹരിയ്ക്കാന്‍ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായേ മതിയാകു. ജനങ്ങളുടെ കൈയിലേക്ക് പണം എത്തിച്ച് സമ്പദ്ഘടനയിലെ ഡിമാന്റ് വര്‍ധിപ്പിക്കണമെന്നും […]

Kerala News

സമ്പൂര്‍ണ ബജറ്റുമായി ധനമന്ത്രി; മൂലധന ചെലവ് 14,891 കോടി

  • 11th March 2022
  • 0 Comments

സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വരുമാനം വര്‍ധിപ്പിക്കുന്നതിലും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിലും സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന കടബാധ്യതകള്‍ പരിഹരിക്കുന്നതിലും സര്‍ക്കാര്‍ വെല്ലുവിളി നേരിടുന്ന സമയത്താണ് ബാലഗോപാല്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് (Kerala Budget 2022) ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. രണ്ടു മണിക്കൂര്‍ 15 മിനിറ്റാണ് ബജറ്റ് പ്രസംഗം നീണ്ടുനിന്നത്. ഇത് ആദ്യമായാണ് അച്ചടിച്ച രൂപത്തിലല്ലാതെ ബജറ്റ് അവതരിപ്പിക്കുന്നത്. 1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന […]

Kerala News

ബജറ്റ് കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നത്; കെഎന്‍ ബാലഗോപാല്‍

  • 11th March 2022
  • 0 Comments

രണ്ടാം പിണറായി സര്‍ക്കാറിന്റെ അദ്യ സമ്പൂര്‍ണ ബജറ്റ് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വച്ചുള്ള ബജറ്റായിരിക്കുമെന്നും ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധമുട്ട് ഉണ്ടാവില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വിലക്കയറ്റം ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ ഇടപെടുലണ്ടാവുമെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി മാധ്യങ്ങളോട് പ്രതികരിച്ചു. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നതാണ് ബജറ്റ്, ഇതിന് എല്ലാവരുടെയും സഹകരണം ഉണ്ടാവും. പ്രതിപക്ഷം ഉള്‍പ്പെടെ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ധനമന്ത്രി പ്രതികരിച്ചു..

Kerala News

സൈക്കിളുമായി പോകേണ്ടത് ഡൽഹിയിലെന്ന് കെ എൻ ബാലഗോപാൽ; അപകടത്തിൽ മരിച്ചവരുടെ മോതിരം അടിച്ചുമാറ്റുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് കെ ബാബു

  • 11th November 2021
  • 0 Comments

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ എം എൽ എമാർ സൈക്കിൾ ചവിട്ടി നിയമസഭയിൽ എത്തിയതിനെ പരിഹസിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.സൈക്കിളും കാളവണ്ടിയും പോകേണ്ടത് ഡൽഹിയിൽ ആണ്. പാര്‍ലമെന്‍റിലേക്ക് സൈക്കിളില്‍ പോകാന്‍ 19 പേരുണ്ടല്ലോ? എന്താണ് പോകാത്തതെന്നും ധനമന്ത്രി ചോദിച്ചു.കേന്ദ്രം നികുതി കുറച്ചതിന് പിന്നലെ കേരളവും കുറച്ചെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം ആറുവര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ല. നികുതി വർധിപ്പിച്ചവർ തന്നെ കുറയ്ക്കട്ടെ എന്നും മന്ത്രി വ്യക്തമാക്കി.സർചാർജിന്റെ പേരിൽ കേന്ദ്രം സംസ്ഥാനത്തിന്റെ […]

Kerala News

കേരളം സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രത്യേക കൊവിഡ് പാക്കേജ് നടപ്പിലാക്കിയ സംസ്ഥാനം; മന്ത്രി കെ എന്‍ ബാലഗോപാല്‍

  • 27th July 2021
  • 0 Comments

നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രത്യേക കൊവിഡ് പാക്കേജ് നടപ്പാക്കിയ സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നമ്മുടെ സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഉണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു. ആരോഗ്യ മേഖലയ്ക്കാണ് ഈ സമയത്ത് പ്രഥമ പരിഗണന നല്‍കേണ്ടത്. മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ഭക്ഷ്യകിറ്റ് നല്‍കി വരികയാണ്. പെന്‍ഷന്‍ കൃത്യമായി എത്തിക്കുന്നു. പ്രത്യേക കൊവിഡ് പാക്കേജ് നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. […]

error: Protected Content !!