Kerala News

കെഎംസിടി പോളി ടെക്നിക് കോളജിൽ വിദ്യാർഥി സമരം,പ്രിൻസിപ്പലിനെ പൂട്ടിയിട്ട് ഉപരോധം

  • 12th April 2022
  • 0 Comments

മുക്കം കള്ളൻതോട് കെ എം സി റ്റി പോളി ടെക്നിക്ക് കോളജിൽ വിദ്യാർത്ഥികളുടെ സമരം.പ്രിൻസിപ്പലിനെ ഓഫീസിൽ പൂട്ടിയിട്ട് ഉപരോധിക്കുകയാണ് വിദ്യാർത്ഥികൾ. അദ്ധ്യാപകരുടെ സമരം മൂലം ഇവിടത്തെ പരീക്ഷ മുടങ്ങുകയും പരീക്ഷയിൽ അറുനൂറോളം വിദ്യാർത്ഥികൾ തോൽക്കുകയും ചെയ്തിരുന്നു. ഒന്നാം വർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയാണ് അധ്യാപകരുടെ സമരത്തെ തുടർന്ന് എഴുതാനാകാതെ പോയത്.

Local

കെഎംസിടി ഹോസ്പിറ്റലില്‍ പരിശോദന സാമ്പിള്‍ കാണാതായ വിഷയം; തുടര്‍ നടപടിക്ക് അനുമതി

മുക്കം : കെഎംസിടി ഹോസ്പിറ്റലില്‍ ഭര്‍ത്താവിന്റെ ഓപ്പറേഷന്‍ ചെയ്‌തെടുത്ത സാമ്പിള്‍ കാണാതാവുകയും രോഗിക്ക് തുടര്‍ ചികിത്സ ലഭിക്കാത്തതുമായ വിഷയത്തില്‍ പോലീസ് ഇടപെട്ട് തുടര്‍ നടപടികള്‍ക്ക് അനുമതി നല്‍കി. നേരത്തെ ഓപ്പറേഷന്‍ ചെയ്‌തെടുത്ത സാമ്പിള്‍ കാണാതാവുകയും നിരവധി തവണ ഹോസ്പിറ്റലുമായി ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് പതിമംഗലം സ്വദേശി താഹിറ കേരള മനുഷ്യാവകാശ കമ്മീഷനിലും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഹോസ്പിറ്റലില്‍ നിന്ന് താഹിറയുടെ ഭര്‍ത്താവിന്റെ മുഴ പരിശോദനയക്ക് ലഭിച്ച സാംപിള്‍ നഷ്ടപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് തുടര്‍ ചികിത്സ മുടങ്ങി. എന്നാല്‍ […]

error: Protected Content !!