Kerala News

കെ എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്

  • 23rd October 2020
  • 0 Comments

കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ച് മാറ്റാന്‍ നോട്ടീസ്. കോഴിക്കോട് കോര്‍പറേഷനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നോട്ടീസ്. പ്ലാനിലെ അനുമതിയേക്കാള്‍ വീസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചുവെന്നാണ് കണ്ടെത്തല്‍. ഇന്നലെ കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ കെ.എം. ഷാജിയുടെ വീട് അളന്നിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരമായിരുന്നു നടപടി. അതേസമയം, കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ കള്ളപ്പണം […]

Kerala News

കോഴ വാങ്ങിയെന്ന ആരോപണം കെ. എം. ഷാജിയുടെ വീട് അളക്കുന്നു

  • 22nd October 2020
  • 0 Comments

കെ.എം. ഷാജി എംഎല്‍എയുടെ വീട് അളക്കുന്നു. കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് വീട് അളക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരമാണ് നടപടി. കെ.എം. ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വിട് അളക്കുന്നതിന് നിര്‍ദേശം നല്‍കിയത്. അതേസമയം, കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആക്ട് പ്രകാരമുള്ള നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടന്നു.2013-2014 കാലയളവില്‍ […]

News

കെ.എം. ഷാജിയ്‌ക്കെതിരായ കോഴ ആരോപണം; കെ.പി.എ. മജീദിന്റെ മൊഴി എടുക്കുന്നു

  • 21st October 2020
  • 0 Comments

കെ.എം. ഷാജി എംഎല്‍എയ്‌ക്കെതിരായ കോഴ ആരോപണത്തില്‍ മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ മൊഴി എടുക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റാണ് മൊഴിയെടുക്കുന്നത്. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് കെപിഎ മജീദിന്റെ മൊഴിയെടുക്കുന്നത്. വൈകിട്ട് മൂന്നുമണിയോടെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. അഴീക്കോട് ഹൈസ്‌കൂളിന് ഹയര്‍സെക്കന്‍ഡറി അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി എംഎല്‍എ വാങ്ങുകയും ഇത് ലീഗ് നേതൃത്വത്തിന്റെ അനുമതിയോടെയാണെന്നുമാണ് പരാതി.

News

കെ എം ഷാജിയ്ക്കെതിരെ വിജിലൻസ് അന്വേഷണം: പ്രതിഷേധിച്ച് പ്രതിപക്ഷം

കോഴിക്കോട് : അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയിൽ എം.എൽ.എ, കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷത്തിന് സർക്കാർ ഉത്തരവ്. നേരത്തെ അഴീക്കോടെ പ്രാദേശിക മുസ്ലിം ലീഗ് നേതാക്കൾ ഇദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. പരാതിയിൽ വിജിലൻസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു..2017- ൽ സ്കൂളിൽ ഹയർ സെക്കന്‍ഡറി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം. കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ […]

Kerala

പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം : കെ എം ഷാജി

കോഴിക്കോട് : കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനത്തിന് മറുപടിയുമായി എം എൽ എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി. ഇന്ന് നടന്ന പത്ര സമ്മേനത്തിൽ രൂക്ഷ വിമർശനമാണ് എം എൽ എ നടത്തിയത്. പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന് കൊടുത്ത പണത്തിനു കണക്കു ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും ഫൈസലിന്റെയും ഷുക്കൂറിന്റെയും കേസ് നടത്താൻ സർക്കാർ ലക്ഷങ്ങൾ മുടക്കിയെന്നും മറ്റു കാര്യങ്ങൾക്കായി 46 കോടി രൂപയോളം […]

error: Protected Content !!