കെഎം ഷാജി’ വിജിലൻസിന്’ മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ പത്തോടെ കോഴിക്കോട് തൊണ്ടയാടുള്ള വിജിലൻസ് ഓഫിസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്. രണ്ടു ദിവസങ്ങളിലായി ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ നടത്തിയ പരിശോധനയുെട റിപ്പോർട്ടും തെളിവുകളും അന്വേഷണ സംഘം ഇന്നലെ വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ണൂരിലെ വീടിെൻറ കിടപ്പുമുറിയിലെ കട്ടിലിനടിയിലുള്ള രഹസ്യ അറയിൽ കണ്ടെത്തിയ രേഖകളില്ലാത്ത 47,35,500 രൂപയും 60 ഗ്രാം സ്വർണാഭരണങ്ങളും കോഴിക്കോട്ടെ വീട്ടിൽനിന്ന് […]


