കെ എം ഷാജിയുമായി കൂടിക്കാഴ്ചാക്കൊരുങ്ങി സാദിഖലി തങ്ങൾ
കോഴിക്കോട്: വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആക്ഷേപങ്ങളെ തുടർന്ന് മുൻ എംഎൽഎ കെ എം ഷാജിയുമായി കൂടിക്കാഴ്ചക്ക് ഒരുങ്ങി മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. രാവിലെ 10:30 ന് പാണക്കാട്ടെ വസതിയിലായിരിക്കും കൂടികാഴ്ച്ച. ജനറൽ സെക്രട്ടറി പിഎംഎ സലാം, ആബിദ് ഹുസൈൻ തങ്ങളും കൂടികാഴ്ച്ചയിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. കെഎം ഷാജി ഉന്നയിച്ച ആക്ഷേപങ്ങളും തുടർന്ന് പി കെ ഫിറോസ്, എംകെ മുനീർ, പിഎംഎ സലാം തുടങ്ങിയ നേതാക്കളുടെ പരാമർശങ്ങളും ചർച്ചയായേക്കും. കഴിഞ്ഞ ദിവസമാണ് കെ എം ഷാജിക്ക് […]