ചൊറി വന്നാല്‍ മാന്താന്‍ വേണ്ടി പാണക്കാട്ടേക്ക് വരേണ്ട; പിണറായി വിജയന്റെ പ്രസ്താനവക്കെതിരെ ആഞ്ഞടിച്ച് കെ.എം.ഷാജി
നാദാപുരം: സാദിഖലി തങ്ങള്‍ക്ക് എതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താനവക്കെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. ചൊറി വന്നാല്‍ മാന്താന്‍ വേണ്ടി പാണക്കേട്ടേക്ക് വരുന്നത് ഒരു പുതിയ പ്രവണതയാണെന്നും ഞങ്ങളൊക്കൊ വെറുതെ നോക്കിയിരിക്കുമെന്ന വിചാരം ആര്‍ക്കും വേണ്ടയെന്ന ഷാജി തുറന്നടിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് കുടുംബത്തിന് ആയതിനാല്‍ തിരിച്ച് പറയുന്നതില്‍ പരിമിതികളുണ്ടാകും. എന്നാല്‍ പരിമിതികള്‍ ദൗര്‍ബല്യമായി കണ്ട് ഇങ്ങോട്ട് കയറാന്‍ വന്നാല്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഷാജി പറഞ്ഞു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി […]