ട്രംപിന്റെ താരിഫ് തീരുമാനം കേരളത്തെ ബാധിക്കും; ധനമന്ത്രി
തിരുവനന്തപുരം: ഇന്ത്യന്‍ കയറ്റുമതിക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം കേരളത്തെ വലിയ തോതില്‍ ബാധിക്കുമെന്ന് ധനമന്ത്രി കെ.എം ബാലഗോപാല്‍. സമുദ്ര ഉത്പന്നങ്ങള്‍, കശുവണ്ടി, തേയില, ഏലം, കാപ്പി തുടങ്ങിയവ ഉത്പാദിപ്പിക്കുകയും കയറ്റുമതിയും ചെയ്യുന്ന സംസ്ഥാനമെന്ന നിലക്ക് തീരുവ നടപടി നമ്മുടെയുടെ കയറ്റുമയെ സാരമായി ബാധിക്കും. ഇതിനുപുറമെ തുണിത്തരങ്ങള്‍, സോഫ്റ്റ്വെയറുകള്‍ ഉള്‍പ്പടെയുള്ള കയറ്റുമതിയിലും വെല്ലുവിളി നേരിടുമെന്ന് ധനമന്ത്രി പറഞ്ഞു. പെട്രോളിയത്തിന് ഒരു ബാരലിന് നിലവില്‍ ഉള്ളതിനേക്കാള്‍ പത്തോ ഇരുപതോ ഡോളര്‍ അധികം കൊടുക്കേണ്ടി വരുമെന്നത് നമ്മുടെ […]
