ഈ ജനവിധി നിങ്ങള്‍ക്കുള്ളതായിരുന്നു ടീച്ചര്‍; കെ.കെ ശൈലജയെ തിരിച്ചുകൊണ്ടുവരണമെന്ന് റിമ കല്ലിങ്കല്‍
രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ.കെ ശൈലജയെ പുറത്താക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക എന്ന് ചോദിച്ച റിമ ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നുവെന്നും പറഞ്ഞു. ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗിലായിരുന്നു റിമയുടെ പോസ്റ്റ്. ശൈലജ ടീച്ചറും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു.സിപിഐഎം നേതാവ് കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് […]






