Kerala News

കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനം; എ വിജയരാഘവൻ

കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിമാർ ആരാകണമെന്നത് പാർട്ടി എടുത്ത സംഘടനാപരവും രാഷ്ട്രീയവും ആയ തീരുമാനമാണെന്നും ഇക്കാര്യത്തിൽ പുനഃപരിശോധനയുണ്ടാകില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. ” പാർട്ടിയെ സംബന്ധിച്ചടുത്തോളം ഗവർണമെന്റിനെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുകയെന്നത് ഉത്തരവാദിത്വമാണ്. ഈ സർക്കാർ എറ്റവും മാതൃകാപരമായി പ്രവർത്തിക്കുകയെന്നതിനാണ് പാർട്ടി പരിഗണന നൽകുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയവും സംഘടനയും പ്രധാനമാണ് അതിന് പ്രാധാന്യം നൽകിയുള്ള തീരുമാനമാണ് ഇപ്പോൾ മുന്നിലുള്ളത്. […]

ശൈലജ ടീച്ചർക്ക് സ്നേഹവുമായി ഗീതു മോഹൻദാസ്

ഒന്നാം പിണറായി സര്‍ക്കാരില്‍ പ്രവര്‍ത്തനംകൊണ്ട് ഏറെ കൈയടി നേടിയിരുന്നയാളാണ് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജ. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തില്‍ കെ.കെ. ശൈലജക്കും മാറിനില്‍ക്കേണ്ടി വന്നിരിക്കുകയാണ്. പാര്‍ട്ടി വിപ്പ് എന്ന പദവിയാണ് കെ.കെ. ശൈലജയുടെ പുതിയ ചുമതല. ഈ പശ്ചാത്തലത്തില്‍ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുകയാണ്. അതിനിടെ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. ശൈലജ ടീച്ചറുടെ രണ്ട് ചിത്രങ്ങളാണ് ഗീതു പങ്കുവച്ചത്. അതില്‍ ഒന്ന് ഗൗരിയമ്മയ്‌ക്കൊപ്പമുള്ളതാണ്. […]

error: Protected Content !!