Kerala News

‘പാര്‍ട്ടി കോടതി നടപ്പാക്കിയ വിധി’എം എം മണിയുടെ വിധവാ പരാമര്‍ശത്തിൽ സഭയിൽ ബഹളം,മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം,സഭ പിരിഞ്ഞു

  • 15th July 2022
  • 0 Comments

വടകര എംഎൽഎ കെ.കെ. രമയ്‌ക്കെതിരായ എം.എം. മണിയുടെ ‘വിധവ’ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സഭയിൽ പ്രതിപക്ഷ ബഹളവും പ്രതിഷേധവും.സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം.എം. മണി, പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിഷേധം ശക്തമാക്കി. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാർട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ച് പറഞ്ഞു.നിയമസഭയില്‍ പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്. മണിയുടെ […]

Kerala News

പി ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല,കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്ല്യം;രമേശ് ചെന്നിത്തല

  • 10th July 2022
  • 0 Comments

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പിടി ഉഷക്കെതിരെയും,കെകെ രമ എംഎൽഎയെയും കുറിച്ച് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല അതുകൊണ്ട് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. എ കെ ജി സെന്ററിലെ ആക്രമണം പ്രതികളെ പിടികൂടാൻ ഇതുവരെ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.എകെജി സെന്‍റർ ആക്രമണം, 11-ാം നാളും പ്രതിയെ […]

Kerala News

പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് കെ.കെ രമയുടെ എം.എല്‍.എ സ്ഥാനം;അഹങ്കരിക്കരുത് എന്ന് എളമരം കരീം

കെ കെ രമ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എളമരം കരീം എംപി.ഈ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമാണ് കെ.കെ രമയുടെ എം.എല്‍.എ സ്ഥാനമെന്ന് എളമരം കരീം പറഞ്ഞു .ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എം.എല്‍.എ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട,” എളമരം കരീം പറഞ്ഞു.വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും കരീം പ്രസംഗിച്ചു. ഒഞ്ചിയത്ത് നടന്ന സി.എച്ച് അശോകന്‍ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പ്രസംഗം. ”വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. കുറച്ചാളുകളെ തെറ്റിദ്ധരിപ്പിച്ച് […]

Kerala News

വാല്‍ മുറിച്ചോടുന്ന പല്ലിയെ പോലെ കൗശലം കാട്ടുകയാണ് മുഖ്യമന്ത്രി,മന്ത്രിയായിരുന്ന ജലീല്‍ യുഎഇ കോണ്‍സുല്‍ ജനറലിന്റെ കൊറിയര്‍ ഏജന്റായിരുന്നോ

  • 28th June 2022
  • 0 Comments

ദേശവിരുദ്ധ ഉള്ളടക്കമുള്ള ഒരാള്‍ മുഖ്യമന്ത്രി കസേരയില്‍ ഇപ്പോഴുമിരിക്കുന്നത് ആ സ്ഥാനത്തിന് മാത്രമല്ല സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് കെ.കെ. രമ എം.എല്‍.എ.നിയമസഭയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.മടിയില്‍ കള്ള കനമുള്ള പരിഹാസ്യമായ പേടിച്ചോടലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ തരിമ്പും കഴമ്പില്ലായിരുന്നെങ്കില്‍ ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ ഒരു വക്കീല്‍ നോട്ടീസെങ്കിലും അയക്കാനുള്ള തന്റേടം കാണിച്ചോ. മുഖ്യമന്ത്രിക്കെതിരെ എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്ന് തെളിയിക്കുന്നതാണ് ആരോപണം ഉന്നയിച്ച ആളെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും ഉന്നതര്‍ തിക്കി […]

Kerala News

വിജയ് ബാബുവിന് ലഭിക്കുന്ന വലിയ സോഷ്യൽ മീഡിയാ പിന്തുണ ആശങ്കാജനകം;കേരളം പരാതിക്കാരിക്കൊപ്പം നിൽക്കണം,കെ കെ രമ

  • 28th April 2022
  • 0 Comments

ഒരു അഭിനേത്രിയില്‍ നിന്നും ലൈംഗികാതിക്രമണ ആരോപണം നേരിട്ട സിനിമാ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അതിജീവിതയുടെ പേരും വിശദാംശങ്ങളും നവമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയത് അങ്ങേയറ്റത്തെ ആണത്ത ഹുങ്കിന്റെ ഭാഗമായാണെന്ന് ആര്‍.എം.പി നേതാവും എം.എല്‍.എയുമായ കെ.കെ. രമ.ജനാധിപത്യ ബോധമുള്ള ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ഈ നടപടി അതിനിശിതമായ ധാര്‍മ്മിക, നിയമവിചാരണകള്‍ക്ക് വിധേയമാവേണ്ടതുണ്ടെന്നും കെ.കെ രമ പറഞ്ഞു.താനാണ് യഥാർത്ഥ ഇരയെന്നും തന്റെ കയ്യിൽ തെളിവുകളുണ്ടെന്നും കരിയറിൽ വളരാൻ പിന്തുണച്ചിട്ടുണ്ടെന്നും പറഞ്ഞു കൊണ്ടാണ് വിജയ് ബാബു അതിജീവിതയുടെ ഐഡന്റിറ്റി […]

Kerala News

എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ സ്ഥാനമാറ്റം; അരങ്ങിൽ അഭിനയിക്കുകയും, വേട്ടക്കാർക്ക് അണിയറയിൽ വിരുന്നുനൽകുകയും ചെയ്യുന്ന ഇരട്ടത്താപ്പ്; കെ കെ രമ

  • 23rd April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസ് അന്വേഷണ തലവൻ എസ്. ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് പെണ്‍വേട്ടക്കാരെ സഹായിക്കാനാണെന്ന് കെ.കെ. രമ എം.എല്‍.എ.അതിജീവിതയ്‌ക്കൊപ്പമാണെന്ന് അഭിനയിക്കുകയും, വേട്ടക്കാര്‍ക്ക് അണിയറയില്‍ വിരുന്നുനല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാന്‍ നീതിബോധമുള്ള മനുഷ്യര്‍ രംഗത്ത് വരണമെന്ന് കെകെ രമ പറഞ്ഞു.കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് കെ.കെ. രമ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിൻറെ നിർണ്ണായക ഘട്ടത്തിലെത്തിനിൽക്കെ അന്വേഷണ സംഘതലവനെ അപ്രതീക്ഷിതമായി മാറ്റിയ സർക്കാർ നടപടി […]

Kerala News

എതിർക്കുന്നവരെ നുണക്കഥ ചമച്ച് വേട്ടയാടാനുള്ള നീക്കത്തിൽ നിന്ന് സിപിഎം നേതൃത്വം പിൻമാറിയേ തീരൂ

  • 30th March 2022
  • 0 Comments

തങ്ങൾക്കിഷ്ടമില്ലാത്തവരെ വേട്ടയാടാൻ ഫാസിസ്റ്റുകളെ നാണിപ്പിക്കും വിധം നുണ ചമയ്ക്കുകയാണ് കേരളത്തിലെ സിപിഎം നേതൃത്വമെന്ന് കെ കെ രമ എം എൽ എ. പണിമുടക്കിന്റെ പേരിൽ സാധാരണ മനുഷ്യർക്കെതിരെ അരങ്ങേറുന്ന സംഘടിതവും ക്രൂരവുമായ ആക്രമണങ്ങളെ വിട്ടുവീഴ്ച്ചയില്ലാതെ എതിർക്കുക തന്നെ വേണം. അങ്ങിനെ എതിർക്കുന്നവരെ നുണക്കഥ ചമച്ച് വേട്ടയാടാനുള്ള നീക്കത്തിൽ നിന്ന് സിപിഎം നേതൃത്വം പിൻമാറിയേ തീരൂവെന്നും രമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം തങ്ങൾക്കിഷ്ടമില്ലാത്തവരെ വേട്ടയാടാൻ ഫാസിസ്റ്റുകളെ നാണിപ്പിക്കും വിധം നുണ ചമയ്ക്കുകയാണ് കേരളത്തിലെ സിപിഎം […]

Kerala News

പി ജയരാജനെ കൊലയാളി എന്ന് വിളിച്ച സംഭവത്തിൽ , കെ കെ രമയ്‌ക്കെതിരായ കേസ് കോടതി തള്ളി

  • 7th December 2021
  • 0 Comments

പി ജയരാജനെ കെ കെ രമ കൊലയാളിയെന്ന് വിളിച്ചതിനെതിരെ പരാതിയിൽ എടുത്ത കേസ് കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിൽ എടുത്ത കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. ജയരാജൻ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പരാതി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി […]

Kerala News

ആര്‍എംപി നേതാവ് കെ.കെ. രമ വടകരയില്‍ മത്സരിക്കും

  • 16th March 2021
  • 0 Comments

ആര്‍എംപി നേതാവ് കെ.കെ. രമ വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കും. കെ.കെ രമ മത്സരിക്കുമെന്ന് ആര്‍എംപി നേതാവ് എന്‍ വേണു അറിയിച്ചു സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍എംപിയുടെ ആദ്യ തീരുമാനം. മത്സരിക്കാനില്ലെന്ന് രമയും അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ വടകര കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെന്ന് ഇന്നലെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു. ഇതോടെയാണ് രമയെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എംപി തീരുമാനിച്ചത്.

error: Protected Content !!