ടിപി വധക്കേസ്; പ്രതികള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ അജണ്ട; കെ.കെ രമ
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യത്തില്‍ ഇളവ് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ അജണ്ടയെന്ന രൂക്ഷവിമര്‍നവുമായി കെ.കെ രമ എം.എല്‍.എ. സര്‍ക്കാറിന്റെ അറിവോടെയല്ലാതെ എങ്ങനെയാണ് ഉദ്യോഗസ്ഥര്‍ ജാമ്യത്തില്‍ ഇളവ് നല്‍കുകയെന്ന് ചോദിച്ച രമ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്നും ആരോപിച്ചു. ‘കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമാണ് ടി.പിയുടേത്, കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാത്തത് എന്തുകൊണ്ടാണ്?, പ്രതികളെ പുറത്തിറക്കണം എന്നുള്ളതാണ് സര്‍ക്കാര്‍ അജണ്ട’, രമ പറഞ്ഞു.