കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി;ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടരും
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടറാണ് പ്രിയ വര്‍ഗീസ്. കേരള വര്‍മ്മ കോളജില്‍ അധ്യാപികയായ പ്രിയയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിച്ചത് വിവാദമായിരുന്നു. യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാത്ത പ്രിയാ വര്‍ഗീസിന് ചട്ടം ലംഘിച്ച് കണ്ണൂര്‍ സര്‍വകലാശാലാ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമനം നല്‍കിയെന്നായിരുന്നു ഉയര്‍ന്നുവന്ന പരാതി. നിലവില്‍ കേരള […]
