കിഴക്കമ്പലം ആക്രമണം; പ്രതികള്‍ക്കെതിരെ വധശ്രമം അടക്കം ചുമത്തി,കിറ്റക്സിനോട് വിശദീകരണം തേടി തൊഴിൽ വകുപ്പ്
കിഴക്കമ്പലത്ത് പൊലീസിന് നേരെ ഉണ്ടായ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ പ്രതികള്‍ക്കെതിരെ വധ ശ്രമം പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള പതിനൊന്ന് ഗുരുതര വകുപ്പുകള്‍ ചുമത്തി. കേസില്‍ ഇതിനോടകം അമ്പത് പേരെ അറസ്റ്റ് ചെയ്തു.ആകെ 156 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും പട്ടിക തയ്യാറാക്കി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.അക്രമത്തിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷമായിരിക്കും കൂടുതല്‍ അറസ്റ്റ്. ഇന്നലെ […]