ഭക്ഷ്യക്കിറ്റ് വിവാദം ഗൂഢാലോചന; കൃത്യമായ അന്വേഷണം വേണമെന്ന് ബിജെപി
വയനാട്: ഭക്ഷ്യക്കിറ്റ് വിവാദം ഗൂഢാലോചനയെന്ന് ബിജെപി. ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വയനാട് ബിജെപി ജില്ലാ പ്രസിഡന്റ്. കിറ്റ് നല്‍കി വോട്ട് പിടിക്കുന്നത് യുഡിഎഫും എല്‍ഡിഎഫുമെന്ന് പ്രശാന്ത് മലവയല്‍. ഗൂഢാലോചനയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ തയാറാക്കി വച്ച ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ ബത്തേരിയില്‍ നിന്ന് പിടികൂടി.