Kerala News

കിഴക്കമ്പലം ആക്രമണം; പ്രതികള്‍ക്കെതിരെ വധശ്രമം അടക്കം ചുമത്തി,കിറ്റക്സിനോട് വിശദീകരണം തേടി തൊഴിൽ വകുപ്പ്

  • 27th December 2021
  • 0 Comments

കിഴക്കമ്പലത്ത് പൊലീസിന് നേരെ ഉണ്ടായ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ പ്രതികള്‍ക്കെതിരെ വധ ശ്രമം പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള പതിനൊന്ന് ഗുരുതര വകുപ്പുകള്‍ ചുമത്തി. കേസില്‍ ഇതിനോടകം അമ്പത് പേരെ അറസ്റ്റ് ചെയ്തു.ആകെ 156 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും പട്ടിക തയ്യാറാക്കി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.അക്രമത്തിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷമായിരിക്കും കൂടുതല്‍ അറസ്റ്റ്. ഇന്നലെ […]

Trending

കിഴക്കമ്പലത്തെ പൊലീസിന് നേരെയുണ്ടായ ആക്രമണം യാദൃശ്ചികം മാത്രം തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നു കിറ്റെക്‌സ് എം.ഡി സാബു ജേക്കബിന്റെ പ്രതികരണം

  • 26th December 2021
  • 0 Comments

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിന് നേരെ നടത്തിയ ആക്രമണ സംഭവങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് കിറ്റെക്‌സ് എം.ഡി സാബു.ആക്രമണം നടത്തിയ തങ്ങളുടെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും ലഹരി ഉപയോഗിച്ച ശേഷം നടത്തിയ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു.യാദൃശ്ചികമായ സംഭവമാണ് ഇന്നലെ രാത്രി ഉണ്ടായിട്ടുള്ളത്. നാഗലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനക്കാരായ തൊഴിലാളികള്‍ ക്രിസ്മസിന്റെ ഭാഗമായി കരോള്‍ നടത്തിയിരുന്നു. അവരില്‍ തന്നെ കുറച്ച് ആളുകള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. അത് നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാരും പിന്നീട് സൂപ്പര്‍വൈസേഴ്‌സും ഇടപ്പെട്ടു. അവരേയും ആക്രമിച്ചു. […]

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ചു;പോലീസ് ജീപ്പ് അഗ്നിക്കിരയാക്കി, 5 പേർക്ക് പരിക്ക് 150 അതിഥി തൊഴിലാളികൾ അറസ്റ്റിൽ

  • 26th December 2021
  • 0 Comments

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. തൊഴിലാളികളുടെ ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകള്‍ അക്രമികള്‍ കത്തിച്ചു.ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.തൊഴിലാളികള്‍ നടത്തിയ കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. തൊഴിലാളി ക്യാമ്പിലെ സംഘര്‍ഷ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. സംഭവ സ്ഥലത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ […]

Kerala News

3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്സ് തെലങ്കാനയിലേക്ക്

കേരളത്തിൽ ഉപേക്ഷിച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്സ് തെലങ്കാനയിലേക്ക്. നാളെ ഹൈദരാബാദിലെത്തി പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ് വ്യക്തമാക്കി. തെലങ്കാന സർക്കാറിന്‍റെ ഔദ്യോഗിക ക്ഷണമനുസരിച്ചാണ് യാത്രയെന്ന് എം.ഡി പറഞ്ഞു. ഇതിനിടെ, കിറ്റെക്സിൽ നടക്കുന്ന നിയമലംഘനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർ മുഖ്യന്ത്രിക്ക് നൽകിയ കത്ത് പുറത്തുവന്നു. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതുവരെ കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എം.എൽ.എമാർ നൽകിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.

Kerala News

കിറ്റെക്‌സിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല; സാബു ജേക്കബിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് പി രാജീവ്

  • 30th June 2021
  • 0 Comments

സര്‍ക്കാരുമായി ഒപ്പുവച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച കിറ്റെക്സ് ചെയര്‍മാന്‍ സാബു ജേക്കബിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് വ്യവസായ മന്ത്രി പി.രാജീവ്. വ്യവസായ വകുപ്പിന് ഔദ്യോഗികമായ പരാതികളൊന്നും സാബു ജേക്കബ് നടത്തിയ പരാമര്‍ശങ്ങളില്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായുള്ള പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നുവെന്നായിരുന്നു കിറ്റെക്സ് അറിയിച്ചത്. ജൂണ്‍ 28 ന് തന്നെ കിറ്റക്സുമായി ബന്ധപ്പെട്ട് പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ചു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും […]

error: Protected Content !!