ജഡ്ജിമാരുടെ നിയമനം നടത്തുന്ന കൊളീജിയം സംവിധാനത്തെ വിമർശിച്ച് കേന്ദ്ര നിയമന മന്ത്രി
ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനം നടത്തുന്ന കൊളീജിയം സംവിധാനത്തെ വിമർശിച്ച് കേന്ദ്ര നിയമന മന്ത്രി കിരൺ റിജ്ജു. ഈ സംവിധാനം സുതാര്യമല്ലെന്നും ജുഡീഷ്യറിയിലെ നിയമനങ്ങളിൽ ആഭ്യന്തര രാഷ്ട്രിയം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിക്ക് തെറ്റുപറ്റുമ്പോൾ പരിഹരിക്കാൻ മാർഗമില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ നേരത്തെ തന്നെ കൊളീജിയം ചേരാൻ കഴിയാതെ വന്നതിനാൽ നാല് സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് ഉപേക്ഷിച്ചിരുന്നു. ജുഡീഷ്യറിയെ അതിന്റെ പരിധിക്കുള്ളിൽ നിലനിർത്താനും നിയന്ത്രിക്കാനും ഒരു സംവിധാനമില്ലാത്തപ്പോഴാണ് ജുഡീഷ്യൽ ആക്ടിവിസം പോലുള്ള ചോദ്യങ്ങൾ […]