National

അധ്യാപകനെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി; തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു; പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസ്

  • 2nd December 2023
  • 0 Comments

പട്‌ന: സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപകന്‍ ഗൗതം കുമാറിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ സംഘാംഗത്തിന്റെ മകളെത്തന്നെയാണ് അധ്യാപകന് വിവാഹം കഴിക്കേണ്ടിവന്നത്. ക്ലാസെടുക്കുന്നതിനിടെയാണ് സ്‌കൂളിലെത്തിയ സംഘം ഗൗതമിനെ തട്ടിക്കൊണ്ടുപോയത്. മൂന്നുനാലു പേര്‍ സ്‌കൂളിലെത്തി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നാലെ തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു. ബിഹാറില്‍ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന നിരവധി കേസുകള്‍ […]

Kerala News

കാത്തിരിപ്പ് വിഫലം; ആലുവയിൽ തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

  • 29th July 2023
  • 0 Comments

കൊച്ചി: തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങളുടെ […]

Kerala News

തമിഴ്നാട്ടിൽ നിന്ന് കൈക്കുഞ്ഞിനെ തട്ടിയെടുത്ത് ചിറയിൻകീഴിലെത്തി; നാടോടികൾ അറസ്റ്റിൽ

  • 27th July 2023
  • 0 Comments

തിരുവനന്തപുരം: തമിഴ്നാട് വടശ്ശേരിയിൽനിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽനിന്ന് കണ്ടെത്തി. സംഭവത്തിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന നാടോടികളായ നാരായണൻ, ശാന്തി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോലീസിൻ്റെ ഇടപെടലിലാണ് കുഞ്ഞിനെ കണ്ടെത്താനായത്. കുഞ്ഞിനെയും പ്രതികളെയും തമിഴ്നാട് പോലീസിന് കൈമാറി. തമിഴ്നാട് വടശ്ശേരിയിൽനിന്ന് നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. തമിഴ്നാട് ബസ് സ്റ്റാൻഡിൽനിന്ന് കുഞ്ഞിനെ തട്ടിയെടുത്ത നാടോടികളായ നാരായണൻ, ശാന്തി എന്നിവർ അവിടെനിന്ന് ഏറനാട് എക്സ്പ്രസിൽ തിരുവനന്തപുരത്ത് […]

Kerala

എനിക്ക് ഇതിൽ പങ്കില്ല…..പണം നൽകാതിരിക്കാൻ ഷാഫിയും സംഘവും നാടകം കളിക്കുന്നു: സാലി

  • 19th April 2023
  • 0 Comments

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയതിൽ പങ്കില്ലെന്ന് ആരോപണവിധേയനായ കൊടുവള്ളി സ്വദേശി സാലി. തനിക്ക് തരാനുള്ള പണം നൽകാതിരിക്കാൻ ഷാഫിയും സംഘവും നടത്തിയ നാടകമാണോ തട്ടിക്കൊണ്ടുപോകലെന്ന് സംശയമുണ്ടെന്നും സാലി പറഞ്ഞു . കേസിൽ മുഹമ്മദ് ഷാഫിയെ മൈസൂരിലെത്തിച്ച് തെളിവെടുത്തു. താമരശ്ശേരി ഡി.വൈ.എസ്.പി അഷറഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഷാഫിയെ മൈസൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെ മൈസൂരിലേക്കുള്ള ബസിൽ കയറ്റിവിട്ടതായാണ് ഷാഫി നൽകിയ മൊഴി. തട്ടികൊണ്ടു പോയ സംഘത്തിലെ രണ്ടു പേരെ തിരിച്ചറിയാമെന്ന് ഷാഫി അന്വേഷണ സംഘത്തോട് […]

News

എല്ലാത്തിനും പിന്നില്‍ സഹോദരൻ, താമരശേരിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിന്റെ വീഡിയോ പുറത്ത്

  • 14th April 2023
  • 0 Comments

കോഴിക്കോട്∙ ക്വട്ടേഷൻ സംഘം താമരശേരിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ പരപ്പൻപൊയിൽ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയുടെ പുതിയ വിഡിയോ പുറത്ത്. തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ സഹോദരന്‍ നൗഫലാണെന്ന് ആരോപിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. തന്റെ സ്വത്ത് തട്ടിയെടുക്കുകയാണ് ലക്ഷ്യമെന്ന് സംശയിക്കുന്നതായും നൗഫലിനെ സൂക്ഷിക്കണമെന്ന് പിതാവ് പറഞ്ഞിരുന്നെന്നും ഷാഫി ഈ വി‍ഡിയോയില്‍ പറയുന്നു. അതേസമയം, തട്ടിക്കൊണ്ടുപോയ സംഘം ഷാഫിയെക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു. അതിനിടെ, ഷാഫിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരത്തുനിന്ന് പിടിയിലായ ഇവരെ […]

error: Protected Content !!