കോഴിക്കോട് പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ
തൊട്ടിൽപ്പാലത്ത് 19കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കുണ്ടുതോട് സ്വദേശി യു കെ ജുനൈദിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം പ്രതി ജുനൈദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വടകരയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.സ്വകാര്യ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് കുണ്ടുതോട് ടൗണിന് സമീപമുള്ള വീട്ടിലെ രണ്ടാം നിലയിൽ കെട്ടിയിട്ട നിലയിൽ വിവസ്ത്രയായി കണ്ടെത്തിയത്. നാട്ടുകാരുടെ […]



