സ്വപ്നങ്ങൾക്ക് അതീതമായ നേട്ടം;ഖേൽ രത്ന പുരസ്കാര തിളക്കത്തിൽ പിആർ ശ്രീജേഷ്
മലയാളി ഹോക്കി താരം പിആർ ശ്രീജേഷും ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും അടക്കം 12 കായിക താരങ്ങൾക്കാണ് ഈ വർഷത്തെ ഖേൽ രത്ന പുരസ്കാരം ലഭിച്ചത്. ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളി താരവുമായ ഒളിമ്പ്യന്‍ പി ആർ ശ്രീജേഷ് പറഞ്ഞു . ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുരസ്ക്കാരം സ്വപ്നങ്ങൾക്ക് അതീതമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. […]