National News

ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരം; മുന്നറിയിപ്പുമായി മല്ലികാർജുൻ ഖാർഗെ

  • 30th January 2024
  • 0 Comments

ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.ഇനിയൊരു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വിജയിച്ചാൽ രാജ്യത്ത് ഏകാധിപത്യം ഉണ്ടാകുമെന്നും റഷ്യയിൽ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കുമെന്നും ഖാർഗെ പറഞ്ഞു . ‘ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരമായിരിക്കും ഇത്. ഇനിയൊരു തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി ജയിച്ചാൽ രാജ്യത്ത് ഏകാധിപത്യ ഭരണമായിരിക്കും. റഷ്യയിൽ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കും’- പാർട്ടി റാലിയിൽ സംസാരിക്കവെ ഖാർഗെ പറഞ്ഞു. ബിജെപി-ആർഎസ്എസ് ആശയങ്ങൾ വിഷമാണ്. അവരിൽ നിന്നും അകന്നു നിൽക്കണമെന്നും അദ്ദേഹം […]

National News

ഭാരത് ജോഡോ ന്യായ് യാത്ര; രാഹുൽ ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കണം; അമിത് ഷായ്ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കത്ത്

  • 24th January 2024
  • 0 Comments

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കത്ത്. ഭാരത് ജോഡോ ന്യായ് യാത്രയില്‍ പര്യടനം തുടരുന്ന രാഹുല്‍ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കത്തെഴുതിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി യാത്രയ്ക്കുനേരെയുണ്ടാവുന്ന അതിക്രമശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഖാര്‍ഗെ ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. രാഹുല്‍ഗാന്ധിയോ യാത്രയിലെ മറ്റംഗങ്ങളോ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അസം മുഖ്യമന്ത്രിയുടേയും സംസ്ഥാന പോലീസ് മേധാവിയുടേയും ഇടപെടല്‍ ഉറപ്പാക്കണമെന്നാണ് കത്തിലെ ആവശ്യം.ബി ജെ പി പ്രവർത്തകർ യാത്രയ്ക്ക് നേരെ അസമിൽ അക്രമം […]

National News

അധികാരത്തുടർച്ച പ്രഖ്യാപിച്ച് നരേന്ദ്രമോദി,അടുത്ത വർഷം വീട്ടിലാകും പതാക ഉയർത്തുകയെന്ന് ഖര്‍ഗെ

  • 15th August 2023
  • 0 Comments

2024ൽ വീണ്ടും ബിജെപി സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.7ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്.എന്നാൽ അടുത്ത വർഷം മോദി വീട്ടിലാകും പതാക ഉയർത്തുക എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രതികരണം.അതേസമയം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത സ്വാതന്ത്ര്യ ദിനാ​ഘോഷത്തിൽ ഖര്‍ഗെ പങ്കെടുത്തില്ല.കണ്ണിന് പ്രശ്നമുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരം 9.20ന് വസതിയില്‍ കൊടി ഉയർത്തേണ്ടതുണ്ട്. അത് കഴിഞ്ഞ് എഐസിസിയിലും സ്വാതന്ത്രദിനാഘോഷ പരിപാടിയുണ്ടായിരുന്നു.പ്രധാനമന്ത്രിയുടെ […]

error: Protected Content !!