ഖലിസ്താൻ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുക്കൾകൂടി കണ്ടുകെട്ടും; നടപടികൾ കടുപ്പിച്ച് എൻഐഎ
19 ഖലിസ്താൻ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാനുള്ള നടപടികളുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഖലിസ്താൻ അനുകൂലസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിങ് പന്നൂനിന്റെ പഞ്ചാബിലെ സ്വത്തുക്കൾ കണ്ടുകെട്ടിയതിനുപിന്നാലെയാണ് എൻഐഎ കൂടുതൽ നടപടികൾ സ്വീകരിക്കുന്നത്.യുകെ, യുഎസ്, കാനഡ, ദുബായ്, പാകിസ്താൻ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന പത്തൊമ്പത് ഭീകരരുടെ പട്ടിക എൻഐഎ തയ്യാറാക്കി. പരംജീത് സിങ് പമ്മ, കുൽവന്ത് സിങ് മുത്ര, സുഖ്പാൽ സിങ്, സരബ്ജീത് സിങ് ബെന്നൂർ, കുൽവന്ത് സിങ്, വാധ്വ […]