പി. ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതലയേറ്റു
കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ചുമതലയേറ്റു.ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.ഡിസംബര്‍ ഒന്നിന് വ്യവസായ മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു. ഖാദി വ്യവസായത്തിലെ തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. സർക്കാരിൻറെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് കുറഞ്ഞ വേതനം ലഭിച്ചിരുന്ന തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കാനായത്. […]
